സൈനിക പരേഡും വെടിക്കെട്ടുമില്ലാതെ ദേശീയദിനം ആഘോഷിച്ച് ഖത്തർ
ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപാടിന്റെ പശ്ചാത്തലത്തിലുമാണ് സൈനിക പരേഡും വെടിക്കെട്ടും ഒഴിവാക്കിയത്.
Update: 2023-12-18 14:11 GMT
ദോഹ: സൈനിക പരേഡും വെടിക്കെട്ടുമില്ലാതെ ദേശീയദിനം ആഘോഷിച്ച് ഖത്തർ. സ്വദേശികൾക്കും പ്രവാസികൾക്കും അമീർ ദേശീയദിനാശംസകൾ നേർന്നു. ദർബ് അൽ സാഇയിലെ ആഘോഷ പരിപാടികൾ ഈ മാസം 23 വരെ നീട്ടി.
ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കുവൈത്ത് അമീറിന്റെ വേർപാടിന്റെ പശ്ചാത്തലത്തിലുമാണ് സൈനിക പരേഡും വെടിക്കെട്ടും ഒഴിവാക്കിയത്. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി സ്വദേശികൾക്കും പ്രവാസികൾക്കും ദേശീയദിനാശംസകൾ നേർന്നു. വരുംകാലങ്ങളിലും അഭിവൃദ്ധിയും ഉയർച്ചയുമുണ്ടാകട്ടെയെന്ന് അമീർ ആശംസിച്ചു.
ഔദ്യോഗിക ആഘോഷങ്ങളില്ലെങ്കിലും ഉംസലാലിലെ ദർബ് അൽസാഇ, കതാറ, കോർണിഷ് തുടങ്ങിയ കേന്ദ്രങ്ങളിൽ സാംസ്‌കാരിക പരിപാടികൾ നടക്കുന്നുണ്ട്. ദർബ് അൽസാഇയാണ് ദേശീയ ദിനാഘോഷങ്ങളുടെ പ്രധാന വേദി. ഇവിടുത്തെ ആഘോഷങ്ങൾ ഈ മാസം 23 വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.