ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനവുമായി ഖത്തർ നാഷനൽ ലൈബ്രറി

15 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള അക്ഷരങ്ങളുടെ കലവറയാണ് ഖത്തർ നാഷണൽ ലൈബ്രറി

Update: 2024-07-11 16:34 GMT
Advertising

ദോഹ: ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയിൽ നാലാം സ്ഥാനം സ്വന്തമാക്കി ഖത്തർ നാഷനൽ ലൈബ്രറി. 15 ലക്ഷത്തിലധികം പുസ്തകങ്ങളുള്ള അക്ഷരങ്ങളുടെ കലവറയാണ് ഖത്തർ നാഷണൽ ലൈബ്രറി. ആർക്കി ടെക്ച്വർ മേഖലയിൽ ലോകപ്രശസ്തമായ ആർക്കി ടെക്ച്വറർ ഡൈജസ്റ്റിന്റെ മിഡിലീസ്റ്റ് വിഭാഗമാണ് ലോകത്തെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടിക തയ്യാറാക്കിയത്.

ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ സ്ഥിതി ചെയ്യുന്ന സ്ട്രാഹോവ് മൊണാസ്ട്രിയാണ് ഏറ്റവും മനോഹരമായ ലൈബ്രറി. അയർലൻഡിലെ ട്രിനിറ്റി കോളജിന്റെ പഴയ ലൈബ്രറി, ബ്രസീലിലെ റിയോ ഡി ജനീറോയിലെ റോയൽ പോർച്ചുഗീസ് കാബിനറ്റ് ഓഫ് റീഡിങ് എന്നിവ രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ഇന്ത്യയിലെ രാംപൂരിലെ റാസ ലൈബ്രറി 12ാം സ്ഥാനത്തുണ്ട്.

വിഖ്യാത ഡച്ച് ആർക്കിടെക്റ്റ് രെം കൂൽഹാസാണ് ഖത്തർ നാഷനൽ ലൈബ്രറി രൂപകൽപന ചെയ്തത്. രണ്ട് കടലാസ് കഷണം മടക്കിയുണ്ടാക്കിയ ഷെൽ പോലുള്ള ഘടന ഒറ്റ നോട്ടത്തിൽ തന്നെ ഹൃദ്യവും കൗതുകം ജനിപ്പിക്കുന്നതുമാണ്. 2018 ഏപ്രിൽ പതിനാറിനാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ലൈബ്രറി രാജ്യത്തിന് സമർപ്പിച്ചത്. 15 ലക്ഷത്തിലധികം പുസ്തകങ്ങൾ ഇപ്പോൾ ലൈബ്രറിയിലുണ്ട്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News