ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് സഹായവുമായി ഖത്തർ

റിലീഫ് ആൻഡ് വർക്സ് ഏജൻസിയെ ഭീകരപട്ടികയിൽപ്പെടുത്താനുള്ള ഇസ്രായേൽ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഖത്തർ സഹായ വാഗ്ദാനം ചെയ്യുന്നത്

Update: 2024-07-26 17:40 GMT
Advertising

ദോഹ: ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ റിലീഫ് ആൻഡ് വർക്സ് ഏജൻസിക്ക് സഹായവുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റ് മുഖേന 25 ദശലക്ഷം ഡോളർ സംഭാവന നൽകും. ഫലസ്തീൻ അഭയാർഥികൾക്കും റിലീഫ് ഏജൻസിയുടെ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് ക്യു.എഫ്.എഫ്.ഡിയുടെ സഹായം.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമൂഹിക സംരക്ഷണം എന്നിവയുൾപ്പെടെയുള്ള പ്രവർത്തന മേഖലകളിൽ ഫലസ്തീനിൽ സജീവമാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഫലസ്തീൻ വിഷയത്തിൽ ഖത്തറിന്റെ പിന്തുണയെ അടിവരയിടുന്നതാണ് യു.എൻ. ഏജൻസിക്കുള്ള 25 മില്യൻ ഡോളർ സംഭാവന. സംഘടനയെ ഭീകരപട്ടികയിൽപ്പെടുത്താനുള്ള ഇസ്രായേൽ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഖത്തർ സഹായം വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ഫലസ്തീൻ അഭയാർഥികളെ പിന്തുണക്കുന്നതിന്റെ ഭാഗമായി യു.എൻ റിലീഫ് ആന്റ് വർക്സ് ഏജൻസിക്ക് ഖത്തർ 18 ദശലക്ഷം റിയാൽ സംഭാവന നൽകിയിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News