ഖത്തര്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്; സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന

കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഖത്തറിലേക്കുള്ള‌ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായത്

Update: 2022-04-17 18:53 GMT
Advertising

ഖത്തര്‍ ടൂറിസം മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യപാദത്തില്‍ ഏഴിരട്ടി സഞ്ചാരികളാണ് എത്തിയത്. ഖത്തര്‍ ടൂറിസമാണ് ‌കണക്ക് ‍ പുറത്തുവിട്ടത്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഖത്തറിലേക്കുള്ള‌ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടായത്. കഴിഞ്ഞ വര്‍ഷം ആദ്യപാദത്തെ അപേക്ഷിച്ച് ഏഴിരട്ടിയാണ് വര്‍ധന.

മാര്‍ച്ച് വരെ 3,16000 വിനോദ സഞ്ചാരികള്‍ രാജ്യത്തെത്തി. കഴിഞ്ഞ വര്‍ഷം ആകെയത്തിയ സഞ്ചാരികളുടെ പകുതിയിലേറെ‌ വരുമിത്. വിനോദ സഞ്ചാരമേഖലയ്ക്ക് ഉണര്‍വ്വേകാന്‍ നിരവധി പദ്ധതികളാണ് ഖത്തര്‍ ടൂറിസം ആസൂത്രണം ചെയ്യുന്നത്. ഇതിന്‍റെ ഭാഗമായി ഇത്തവണ ദോഹ കോര്‍ണിഷില്‍ ഈദ് ഫെസ്റ്റിവലിന് തുടക്കം കുറിക്കും.

മെയ് മൂന്ന് മുതല്‍ 5  വരെയാണ് ഫെസ്റ്റിവല്‍. ഖത്തര്‍ ജിഡിപിയുടെ ഏഴ് ശതമാണ് നിലവില്‍ ടൂറിസം മേഖല പ്രധാനം ചെയ്യുന്നത്. 12 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. തൊഴില്‍ മേഖലയിലും ഇത് ഉണര്‍വ്വുണ്ടാക്കും. സന്ദര്‍ശകര്‍ക്കായി അത്യാധുനിക സൌകര്യങ്ങളുള്ള 50 ഹോട്ടലുകള്‍ കൂടി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്ന് ഖത്തര്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News