ഖത്തർ ലോകകപ്പ്: ഇതുവരെ നൽകിയത് 24.5 ലക്ഷം ടിക്കറ്റുകൾ

30 ലക്ഷത്തോളം ടിക്കറ്റുകളാണ് ഖത്തർ ലോകകപ്പിൽ ആകെയുള്ളത്

Update: 2022-08-18 18:22 GMT
Advertising

ഖത്തർ ലോകകപ്പിൽ ഇതുവരെ ആരാധകർക്ക് നൽകിയത് 24.5 ലക്ഷം ടിക്കറ്റുകൾ. 30 ലക്ഷത്തോളം ടിക്കറ്റുകളാണ് ഖത്തർ ലോകകപ്പിൽ ആകെയുള്ളത്. ജൂലൈ 5 മുതൽ ആഗസ്റ്റ് 16 വരെ നീണ്ട ഫസ്റ്റ് കം- ഫസ്റ്റ് സെർവ് ടിക്കറ്റ് വിൽപ്പനയിൽ 5.2 ലക്ഷത്തിലേറെ ടിക്കറ്റുകൾ നൽകുകയായിരുന്നു. ടിക്കറ്റ് സ്വന്തമാക്കാൻ ആരാധകർക്ക് ഒരു അവസരം കൂടിയുണ്ടാകും. അവസാന ഘട്ട ടിക്കറ്റ് വിൽപ്പനയുടെ സമയം സെപ്തംബർ അവസാനത്തോടെ അറിയിക്കും.

ടിക്കറ്റ് സ്വന്തമാക്കിയവരിൽ ഖത്തറിൽ നിന്ന് തന്നെയാണ് കൂടുതൽ പേരുള്ളത്. അമേരിക്ക, ഇംഗ്ലണ്ട്, സൗദി അറേബ്യ, മെക്‌സിക്കോ, യുഎഇ, ഫ്രാൻസ്, അർജന്റീന, ബ്രസീൽ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തൊട്ടുപിന്നിൽ. അവസാന ഘട്ട ടിക്കറ്റ് വിൽപ്പന ഫസ്റ്റ് കം-ഫസ്റ്റ് സെർവ് എന്ന രീതിയിൽ തന്നെയാകും. ഇതോടൊപ്പം ദോഹയിൽ കൗണ്ടർ ടിക്കറ്റ് വിൽപ്പനയും നടക്കും.


Full View


Qatar World Cup: 24.5 lakh tickets issued so far

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News