ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രധാന മീഡിയ സെന്‍റര്‍ സജീവമായി
ഫിഫ അക്രഡിറ്റേഷനുള്ള 12500 മാധ്യമപ്രവര്‍ത്തകരാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്
ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി പ്രധാന മീഡിയ സെന്‍റര്‍ സജീവമായി. ക്യു.എന്‍.സി.സിയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെന്‍ററില്‍ വെര്‍ച്വല്‍ ഗാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. ലോകകപ്പിന്‍റെ ഓരോ നിമിഷവും ലോകമൊട്ടാകെയുള്ള ആരാധകരിലേക്ക് എത്തിക്കുന്നത് ഈ സെന്‍ററില്‍ നിന്നാണ്.
വിവിധ ഭാഷകളില്‍ നിന്നുള്ള പത്ര, ദൃശ്യ, ഡിജിറ്റല്‍, റേഡിയോ മാധ്യമങ്ങളില്‍ നിന്നായി ഫിഫ അക്രഡിറ്റേഷനുള്ള 12500 മാധ്യമപ്രവര്‍ത്തകരാണ് ലോക കപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോ ഗ്രാഫര്‍മാര്‍ക്കും പ്രത്യേകം വര്‍ക്കിങ് ഏരിയകള്‍ ക്രമീകരിച്ചിരിക്കുന്നു. ജോലി ചെയ്തുകൊണ്ട് തന്നെ കളികാണാനുള്ള സൌകര്യത്തിനായി ഓരോ ടേബിളിലും ടിവിയുണ്ട്. മത്സര ടിക്കറ്റ് ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്റ്റേഡിയത്തില്‍ ഇരുന്നുകളി കാണുന്നതിന്‍റെ അതേ അനുഭവം സമ്മാനിക്കാന്‍ രണ്ട് വിര്‍ച്വല്‍ ഗാലറികള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കുന്ന ക്യുഎന്‍സിസിയില്‍ തന്നെ ഫുഡ് കോര്‍ട്ടുമുണ്ട്. ഇന്‍റര്‍ നാഷണല്‍ ബ്രോഡ് കാസ്റ്റിങ് സെന്‍ററും ഫിഫ അക്രഡിറ്റേഷന്‍ സെന്‍ററും പ്രവര്‍ത്തിക്കുന്നതും ഇവിടെ തന്നെയാണ്.ക്യു എന്‍സിസിയിലേക്കുള്ള യാത്രക്കായി മാധ്യമപ്രവര്‍ത്തകര്‍ പ്രധാനമായും തമ്പടിക്കുന്ന ഹോട്ടലുകളില്‍ നിന്നും മറ്റു പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഷട്ടില്‍ ബസ് സര്‍വീസും ഒരുക്കിയിട്ടുണ്ട്.