അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ ത്രീ-ടു-വൺ ഒളിമ്പിക് മ്യൂസിയം

ഒളിമ്പിക്‌സിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും കായികമേഖലയിൽ സമൂഹത്തിന് പ്രചോദനം നൽകുകയുമാണ് ലക്ഷ്യം

Update: 2024-06-21 16:24 GMT
Advertising

ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഖത്തറിലെ ത്രീ-ടു-വൺ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം. ഒളിമ്പിക് മ്യൂസിയം നെറ്റ്വർക്ക്, ഖത്തർ ഒളിമ്പിക് കമ്മിറ്റി, സ്പോർട്സ് ഫെഡറേഷൻ, ഗെറ്റ് സ്റ്റാർട്ട് സ്പോർട്‌സ് സെന്റർ എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഒളിമ്പിക്‌സിന്റെ സമ്പന്നമായ പൈതൃകം ആഘോഷിക്കുകയും കായികമേഖലയിൽ സമൂഹത്തിന് പ്രചോദനം നൽകുകയുമാണ് ലക്ഷ്യം. ജൂൺ 23ന് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്കായി വിവിധ മത്സരങ്ങളും ഒരുക്കുന്നുണ്ട്. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓരോ ഇനങ്ങളിലും ആദ്യ മൂന്നു സ്ഥാനക്കാർക്ക് മെഡലുകൾ നൽകും. മികവ്, സൗഹൃദം, ബഹുമാനം തുടങ്ങിയ ഒളിമ്പിക് മൂല്യങ്ങളെ അടിസ്ഥാനമാക്കി ശിൽപശാലകളും സെമിനാറുകളും പരിപാടിയുടെ ഭാഗമായുണ്ടാകും.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News