ബ്രസീലിന്റെ പുതിയ താരോദയം റഫീഞ്ഞ ബാഴ്സയില്‍
ലീഡ്സ് യുണൈറ്റഡില്‍ നിന്നാണ് റഫീഞ്ഞ ബാഴ്സലോണയിലെത്തുന്നത്. 58 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക
ബ്രസീലിന്റെ പുതിയ താരോദയം റഫീഞ്ഞ ബാഴ്സലോണയില്‍. ലീഡ്സ് യുണൈറ്റഡില്‍ നിന്നാണ് റഫീഞ്ഞ ബാഴ്സലോണയിലെത്തുന്നത്. 58 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക. ക്ലബിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. താരത്തിന്റെ സൈനിംഗ് ബാഴ്‌സലോണ പൂര്‍ത്തിയാക്കിയതായി പ്രമുഖ സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തു.
ഖത്തര്‍ ലോകകപ്പില്‍ വലതുവിങ്ങില്‍ ബ്രസീലിന്റെ പ്രതീക്ഷയാണ് റഫീഞ്ഞ, ചുരുങ്ങിയ അവസരങ്ങള്‍ കൊണ്ട് തന്നെ കോച്ച് ടിറ്റെയുടെയും ആരാധകരുടെയും കയ്യടി നേടിയ താരം, 9 മത്സരങ്ങളില്‍ ബ്രസീലിന്റെ ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ 25 കാരന്‍. 7 എണ്ണത്തിലും സ്റ്റാര്‍ട്ടിങ് ഇലവനിലുണ്ടായിരുന്നു.
പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനായി നടത്തിയ പ്രകടനം കൂടിയാണ് ബാഴ്സ കോച്ച് സാവിയുടെ ലിസ്റ്റില്‍ റഫീഞ്ഞയ്ക്ക് ഇടം നല്‍കിയത്. ആഴ്സണലും ചെല്‍സിയുമൊക്കെ സമീപിച്ചിരുന്നെങ്കിലും ബാഴ്സലോണയാണ് താരം തെരഞ്ഞെടുത്തത്. രണ്ട് വര്‍ഷം മുമ്പ് ഫ്രഞ്ച് ലീഗില്‍ നിന്നും 17 മില്യണ്‍ യൂറോയ്ക്കായിരുന്നു റഫീഞ്ഞയെ ലീഡ്സ് സ്വന്തമാക്കിയത്.