ഖത്തറിലെ ശൈത്യകാല ക്യാമ്പിങ് രജിസ്‌ട്രേഷൻ തുടങ്ങി
25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്‌ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ദോഹ: ഖത്തറിൽ ശൈത്യകാല ക്യാമ്പിങ്ങിനുള്ള രജിസ്‌ട്രേഷൻ തുടങ്ങി. നവംബർ ഒന്നുമുതലാണ് ക്യാമ്പിങ് തുടങ്ങുക. മൂന്നു ഘട്ടങ്ങളായാണ് ക്യമ്പിങ് രജിസ്‌ട്രേഷൻ നടക്കുന്നത്. ഒക്ടോബർ 22 മുതൽ 24 വരെ സെൻട്രൽ മേഖലയിലെ ക്യാമ്പിങ്ങിന് രജിസ്റ്റർ ചെയ്യാം. 25 മുതൽ 27 വരെ ദക്ഷിണ മേഖലയിലെയും, 28 മുതൽ 31 വരെ വടക്കൻ മേഖലയിലെയും രജിസ്‌ട്രേഷൻ നടക്കും. ഫീസ് അടച്ചാണ് രജിസ്റ്റർ ചെയ്യേണ്ടത്.
ഇതിനായി ആദ്യ നാഷണൽ ഒതന്റിക്കേഷന്റ സിസ്റ്റത്തിൽ അക്കൌണ്ട് തുടങ്ങണം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ക്യാമ്പിങ് ഏരിയകളിലെ ഓഫീസുകളിൽ നേരിട്ടെത്തിയും ഇന്നുമുതൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. അപ്രൂവൽ ലഭിച്ച് ആറു മണിക്കൂറിനകം പെർമിഷൻ ഫീസും ഇൻഷുറൻസും അടക്കയ്ക്കണം. അല്ലാത്തപക്ഷം അപ്രൂവൽ അസാധുവാകും. നവംബർ ഒന്നിന് തുടങ്ങുന്ന ശൈത്യകാല ക്യാമ്പിങ് അടുത്ത വർഷം ഏപ്രിൽ 30 വരെ തുടരും.