രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പ്രവാസികള്‍ക്ക് നേട്ടം
നാട്ടിലേക്ക് പണമയക്കുന്നത് കൂടുന്നു
ദോഹ: രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് നേട്ടം. ഖത്തര്‍ റിയാലിന്റെ വിനിമയ മൂല്യം 22 രൂപയ്ക്ക് മുകളിലെത്തി. അതേസമയം നാട്ടില്‍ പണപ്പെരുപ്പം രൂക്ഷമായതിനാല്‍ പ്രവാസികള്‍ക്ക് കാര്യമായ ഗുണം ലഭിക്കില്ലെന്നാണ് സാമ്പത്തിക മേഖലയിലുള്ളവര്‍ പറയുന്നത്. അമേരിക്കൻ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതാണ്ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
ഇതോടെ വിദേശ വിനിമയ ഇടപാടില്‍ ഗള്‍ഫ് കറന്‍സികള്‍ക്ക് ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഖത്തര്‍ റിയാലിന്റെ വിനിമയ നിരക്ക് 22 രൂപ ഭേദിച്ചു , നാട്ടിലേക്ക് പണമയക്കുന്നതിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്.
യുഎഇ ദിര്‍ഹത്തിന്റെ മൂല്യവും 22 രൂപയിലെത്തി. സൗദി റിയാല്‍ 21.48 പൈസ.ഒമാന്‍ റിയാല്‍ 210.20 പൈസ, ബഹ്റൈന്‍ദിനാര്‍ 214.36 പൈസ, കുവൈത്ത് ദിനാര്‍ 261. 15 പൈസ എന്നിങ്ങനെയാണ് വിനിമയ നിരക്ക്.