"സമ്മർദ്ദം സ്വാഭാവികം, അതിജീവിക്കാനുള്ള കരുത്തുണ്ട്"; ബ്രസീൽ കോച്ച് ടിറ്റെ

സെര്‍ബിയയെ നേരിടാന്‍ ടീം സജ്ജമാണെന്ന് നായകന്‍ തിയാഗോ സില്‍വ

Update: 2022-11-23 19:32 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പ് കളിക്കുമ്പോള്‍ സമ്മര്‍ദം സ്വാഭാവികമാണെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. അതിനെ അതിജീവിക്കാനുള്ള കരുത്ത്  ബ്രസീല്‍ താരങ്ങള്‍ക്കുണ്ട്. നാളെ സെര്‍ബിയയെ നേരിടുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടിറ്റെയുടെ പ്രതികരണം. ക്യാപ്റ്റന്‍ തിയാഗോ സില്‍വയും വാര്‍ത്താ സമ്മേളനത്തിന് എത്തിയിരുന്നു

ലോകകപ്പിലെ കിരീടസാധ്യതയില്‍ മുന്‍നിരയിലുള്ള ടീമാണ് ബ്രസീല്‍. പക്ഷെ അത് കളിക്കാര്‍ക്ക് അമിത സമ്മര്‍ദമുണ്ടാക്കില്ലെന്ന് ടിറ്റെ പറഞ്ഞു. ബ്രസീലിന് വലിയ ഫുട്ബോള്‍ ചരിത്രമുണ്ട്. എല്ലാ കാലത്തും ഇത്തരം സമ്മര്‍ദങ്ങളും ഉണ്ടായിട്ടുണ്ട‌്. അതിനെയെല്ലാം അതിജീവിക്കാന്‍ താരങ്ങള്‍ക്ക് കഴിയും

സെര്‍ബിയക്കെതിരായ ടീമിനെ കുറിച്ചോ, തന്ത്രങ്ങളെ കുറിച്ചോ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. മൂന്ന് രീതിയില്‍ കളിക്കാന്‍ ബ്രസീലിന് അറിയാം. എതിരാളികള്‍ക്ക് അനുസരിച്ച് തന്ത്രങ്ങള്‍ മാറ്റുമെന്നും ടിറ്റെ പറഞ്ഞു. സെര്‍ബിയയെ നേരിടാന്‍ ടീം സജ്ജമാണെന്ന് നായകന്‍ തിയാഗോ സില്‍വ പറഞ്ഞു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News