ഖത്തർ ലോകകപ്പിനുള്ള ബസുകളുടെ ടെസ്റ്റ് ഡ്രൈവ് നാളെ

മുവാസലാത്തിനാണ് ബസ് സർവീസുകളുടെ ചുമതല. ലോകകപ്പിന് മുന്നോടിയായി ബസ് സർവീസുകളുടെ വിപുലമായ ടെസ്റ്റ് ഡ്രൈവാണ് മുവാസലാത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.

Update: 2022-08-17 18:50 GMT
Advertising

ദോഹ: ഖത്തർ ലോകകപ്പിനുള്ള ബസുകളുടെ ടെസ്റ്റ് ഡ്രൈവ് നാളെ. 1300 ബസുകളെ ഉൾക്കൊള്ളിച്ച് ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ടെസ്റ്റ് ഡ്രൈവാണ് മുവാസലാത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.

ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ ആസ്വദിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 ലക്ഷത്തോളം ആരാധകർ ഖത്തറിൽ എത്തുമെന്നാണ് കണക്ക്, ഇവർക്കെല്ലാം കുറ്റമറ്റ യാത്രാ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മെട്രോയും പൊതുഗതാഗത സംവിധാനവുമുപയോഗിച്ചാണ് ഖത്തർ സ്റ്റേഡിയങ്ങളിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മുവാസലാത്തിനാണ് ബസ് സർവീസുകളുടെ ചുമതല. ലോകകപ്പിന് മുന്നോടിയായി ബസ് സർവീസുകളുടെ വിപുലമായ ടെസ്റ്റ് ഡ്രൈവാണ് മുവാസലാത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്. അൽജനൂബ്, അൽ ബെയ്ത്ത് സ്റ്റേഡിയങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ടെസ്റ്റ് ഡ്രൈവ്. ലോകകപ്പ് നടക്കുന്ന സമയത്ത് എന്ന പോലെ മുഴുവൻ സ്റ്റോപ്പുകളിലും ബസുകൾ നിർത്തും, ഒമ്പത് റൂട്ടുകളിലായി 13,00 ബസുകൾ നാളെ മുഴുവൻ സമയവും സർവീസ് നടത്തുന്ന രീതിയിലാണ് ടെസ്റ്റ് ഡ്രൈവ് ആസൂത്രണം ചെയ്തിരിക്കുന്നത്. കാർബൺ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ബസുകളും ഖത്തറിലെത്തിച്ചിട്ടുണ്ട്. 3000 ത്തിലേറെ ബസുകളാണ് ലോകകപ്പ് സമയത്ത് ആരാധകർക്ക് സഞ്ചരിക്കാൻ നിരത്തിലുണ്ടാവുക.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News