ആറാമത് ഖത്തർ അന്താരാഷ്ട്ര ആർട് ഫെസ്റ്റിവൽ നവംബർ 25ന് തുടങ്ങും

ഫെസ്റ്റിവലിൽ 72 രാജ്യങ്ങളിൽ നിന്നുള്ള 350 കലാകാരന്മാർ പങ്കെടുക്കും

Update: 2024-10-23 15:02 GMT
Editor : Thameem CP | By : Web Desk
Advertising

ദോഹ: ആറാമത് ഖത്തർ അന്താരാഷ്ട്ര ആർട് ഫെസ്റ്റിവൽ നവംബറിൽ നടക്കും. കതാറ കൾച്ചറൽ വില്ലേജ് വേദിയാകുന്ന പരിപാടി നവംബർ 25 മുതൽ 30 വരെയാണ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിൽ 72 രാജ്യങ്ങളിൽ നിന്നുള്ള 350 കലാകാരന്മാർ പങ്കെടുക്കും. ഫൈൻ ആർട്‌സ്, വിശ്വൽ ആർട്‌സ് മേഖലയിലെ കഴിവുകൾ ഇവർ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കും. വൈവിധ്യങ്ങളായ പതിനാല് പരിപാടികളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ആയിരത്തിലേറെ കലാസൃഷ്ടികളുമായി നടത്തുന്ന ശിൽപ പ്രദർശനമാണ് ഇതിൽ ശ്രദ്ധേയം. പാനൽ ചർച്ചകൾ, ശില്പശാലകൾ, ലൈവ് പെയിന്റിങ്, കൾചറൽ ടൂറുകൾ, സംഗീത നിശകൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News