ഫലസ്തീന്‍ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഖത്തര്‍ അമീറും തമ്മിൽ ഫോണിൽ ചർച്ച നടത്തി

Update: 2023-10-18 02:19 GMT
ഫലസ്തീന്‍ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും   ഖത്തര്‍ അമീറും തമ്മിൽ ഫോണിൽ ചർച്ച നടത്തി
AddThis Website Tools
Advertising

ഫലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ഫോണില്‍ വിളിച്ചു.

മേഖലയിലെ നിലവിലെ സാഹചര്യങ്ങള്‍ ഇരുവരും വിലയിരുത്തി. അതേ സമയം ഗസ്സ വിഷയത്തില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത ജിസിസി യോഗത്തില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനിയെയാണ് ഒമാനിലേക്ക് അയച്ചിരിക്കുന്നത്.

പശ്ചിമേഷ്യയിലാകെ ആശങ്ക പടരുന്നതിനിടെ ഫലസ്തീന് വേണ്ടി ശക്തമായി വാദിക്കുന്നവരുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെ ഖത്തറുണ്ട്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

Web Desk

By - Web Desk

contributor

Similar News