മീഡിയവൺ നേരിടുന്ന പ്രതിസന്ധി രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ഭാഗം: അഡ്വ. കാളീശ്വരം രാജ്

മാധ്യമസ്വാതന്ത്ര്യം ഇരുളടഞ്ഞ ഘട്ടത്തിലേക്ക് കടന്നു പോകുന്നുണ്ടോ എന്നതാണ് മീഡിയവൺ കേസ് ഉയർത്തുന്ന ചോദ്യമെന്ന് 'മീഡിയവൺ കേസ് സ്റ്റഡി' എന്ന വിഷയത്തിൽ സംസാരിച്ച മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു.

Update: 2022-02-18 15:15 GMT
Advertising

മീഡിയവൺ നേരിടുന്ന പ്രതിസന്ധി ഒരു സ്ഥാപനത്തിന്റേത് മാത്രമല്ലെന്നും രാജ്യം നേരിടുന്ന വെല്ലുവിളിയുടെ ഭാഗമാണെന്നും അഡ്വ. കാളീശ്വരം രാജ്. മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമാണ്. ഇന്ത്യ ലോകത്തിനു മുന്നിൽ തല ഉയർത്തി നിൽക്കുന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപിടിക്കുന്ന മൂല്യങ്ങളിലൂടെയാണ്. ഈ മൂല്യങ്ങൾക്ക് നേരെയും വെല്ലുവിളി ഉയരുകയാണ്. കോടതി മാധ്യമ സ്വാതന്ത്ര്യത്തോട് ചേർന്ന് നിന്ന ചരിത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു കാളീശ്വരം രാജ്.

ഫെഡറലിസത്തെ തകർക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. വിശ്വാസത്തിന്റെ ഭാഗമായി ധരിക്കുന്ന ഹിജാബിനെ പ്രതിരോധികാൻ ഷാളുമായി ചിലർ വരുമ്പോൾ രണ്ടിനെയും തുല്യവൽക്കരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം ഇരുളടഞ്ഞ ഘട്ടത്തിലേക്ക് കടന്നു പോകുന്നുണ്ടോ എന്നതാണ് മീഡിയവൺ കേസ് ഉയർത്തുന്ന ചോദ്യമെന്ന് 'മീഡിയവൺ കേസ് സ്റ്റഡി' എന്ന വിഷയത്തിൽ സംസാരിച്ച മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. നിസാർ കോച്ചേരി ആമുഖപ്രഭാഷണം നടത്തി. പ്രവാസി കോഡിനേഷൻ ജനറൽ കൺവീനർ വി.സി മഷ്ഹൂദ് നന്ദി പറഞ്ഞു. പരിപാടിക്ക് കെ.സി അബ്ദുൽ ലത്തീഫ്, മുഹമ്മദ് ഫൈസൽ, സാദിഖ് ചെന്നാടൻ, സമീൽ ചാലിയം തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ത്യൻ അംബാസഡർ ദീപക് മിത്തലാണ് പ്രഭാഷണ പരമ്പര ഉദ്ഘാടനം  ചെയ്തത്. ആദ്യ സെഷനിൽ ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കെടുത്തിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News