ലോകകപ്പിനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ആന്‍റ് ഫ്രണ്ട്സ് അക്കൊമഡേഷന്‍ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുന്നു
നവംബര്‍ ഒന്നുമുതല്‍ രജിസ്ട്രേഷന്‍ നടത്താനാവില്ലെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു
ലോകകപ്പിനെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ ഫാമിലി ആന്‍റ് ഫ്രണ്ട്സ് അക്കൊമഡേഷന്‍ രജിസ്ട്രേഷന്‍ നിര്‍ത്തലാക്കുന്നു. നവംബര്‍ ഒന്നുമുതല്‍ രജിസ്ട്രേഷന്‍ നടത്താനാവില്ലെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി അറിയിച്ചു. മലയാളി ഫുട്ബോള്‍ ആരാധകര്‍ ഏറെ പ്രയോജനപ്പെടുത്തിയ താമസ സൗകര്യമാണ് ഫ്രണ്ട്സ് ആന്‍റ് ഫാമിലി അക്കൊമഡേഷന്‍.
ഖത്തറിലുള്ളവര്‍ക്ക് ലോകകപ്പിനെത്തുന്ന അവരുടെ സുഹൃത്തുക്കളെയും കുടുംബത്തെയും കൂടെ താമസിപ്പിക്കാനുള്ള അവസരമായിരുന്നു ഇത്. ആതിഥേയര്‍ അക്കൊമഡേഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താണ് നാട്ടില്‍ നിന്നും വരുന്നവര്‍ക്ക് സൗകര്യമൊരുക്കേണ്ടത്. നവംബര്‍ ഒന്നുവരെ മാത്രമേ ഈ സംവിധാനം വഴി രജിസ്ട്രേഷന്‍ അനുവദിക്കുകയുള്ളൂവെന്നാണ് ലോകകപ്പ് സംഘാടകര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
നവംബര്‍ ഒന്നിന് ശേഷം ടിക്കറ്റ് ലഭിക്കുന്നവര്‍ ഖത്തര്‍ അക്കൊമഡേഷന്‍ ഏജന്‍സി വഴിയോ തേര്‍ഡ് പാര്‍ട്ടി വഴിയോ താമസം ബുക്ക് ചെയ്യേണ്ടി വരും.