ഖത്തറിൽ അടുത്ത രണ്ടാഴ്ച ചുട്ടുപൊള്ളും; മുന്നറിയിപ്പുമായി കാലാവസ്ഥാ വിഭാഗം
സിമൂം ചൂട് കാറ്റിന്റെ വരവാണ് ചൂട് ഉയരാൻ കാരണം
Update: 2024-07-16 16:57 GMT
ദോഹ : ഖത്തറിൽ അടുത്ത രണ്ടാഴ്ച കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഖത്തർ കാലാവസ്ഥാ വിഭാഗം. സിമൂം ചൂട് കാറ്റിന്റെ വരവാണ് ചൂട് ഉയരാൻ കാരണം. ആകാശത്ത് അൽ ഹനാഅ നക്ഷത്രം തെളിയുന്നതോടെ കനത്ത ചൂട് അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്. അറബ് മേഖലയൊന്നാകെ വീശുന്ന സിമൂം ചൂട് കാറ്റാണ് ഇതിന് കാരണം. വരണ്ട കാറ്റ് മനുഷ്യരിലും പ്രകൃതിയിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതിനാണ് ഇതിനെ സിമൂം അതവാ വിഷക്കാറ്റ് എന്ന് വിളിക്കുന്നത്.
അർധ രാത്രി വരെ ഈ കാറ്റ് ഉണ്ടാകാനിടയുണ്ട്.തീരപ്രദേശങ്ങളിൽ ഇതോടൊപ്പം ഹ്യുമിഡിറ്റിയും കൂടും. ചെറിയ രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ജൂലെ 29 വരെ ചൂടു കാറ്റ് തുടരും. ഇക്കാലയളവിൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി