ഖത്തറിൽ നടക്കുന്ന പ്രഥമ കെ പോപ് ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ഈ മാസം ആറ് മുതൽ ലഭിക്കും
Update: 2023-04-02 09:02 GMT
ഖത്തറിൽ നടക്കുന്ന പ്രഥമ കെ പോപ് ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ഈ മാസം ആറ് മുതൽ ലഭ്യമായി തുടങ്ങും. മെയ് 19, 20 തീയതികളിൽ നടക്കുന്ന ഫെസ്റ്റിവലിൽ പ്രമുഖ കൊറിയൻ ബാൻഡുകളാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്.
350 ഖത്തർ റിയാലാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്കെന്ന് അധികൃതർ വ്യക്തമാക്കി. വിർജിൻ ടിക്കറ്റ്‌സ് വഴിയും ക്യു ടിക്കറ്റ്‌സ് വഴിയുമാണ് ടിക്കറ്റുകൾ ലഭ്യമാകുക.