വതന്‍ സുരക്ഷാ അഭ്യാസം പുരോഗമിക്കുന്നു; വ്യാഴാഴ്ച സമാപിക്കും

13 രാജ്യങ്ങള്‍ അഭ്യാസങ്ങളില്‍ പങ്കാളികള്‍

Update: 2022-10-25 16:05 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പിന് മുന്നോടിയായി ഖത്തറില്‍ നടക്കുന്ന സുരക്ഷാ അഭ്യാസമായ വതന്‍ പുരോഗമിക്കുന്നു. ഞായറാഴ്ച തുടങ്ങിയ വതന്‍ മറ്റന്നാള്‍ സമാപിക്കും. ലോകകപ്പ് ഫുട്ബോള്‍ സമയത്തെ ഖത്തറിന്റെ സുരക്ഷാ സന്നാഹങ്ങളുടെ പരീക്ഷണമാണ് വതന്‍. ദശലക്ഷത്തിലേറെ ആരാധകരും താരങ്ങളും വിവിഐപികളുമാണ് വരാനിരിക്കുന്നത്. ടൂര്‍ണമെന്റ് സമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള വിവിധ സാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ചാണ് അഭ്യാസങ്ങള്‍.

അടിയന്തര സാഹചര്യങ്ങളില്‍ ഇടപെടുന്നതിന്റെ വേഗത, വിവിധ സംവിധാനങ്ങള്‍ തമ്മിലുള്ള ഏകോപനം, വിവിധ രാജ്യങ്ങളുടെ സൈനിക ശേഷിയും അനുഭവങ്ങളും പങ്കുവെക്കല്‍ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. പ്രത്യേക കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപ്പിക്കുന്നത്. ഖത്തറിന്റെ വിവിധ സുരക്ഷാ- ആരോഗ്യ സംവിധാനങ്ങള്‍ക്ക് പുറമേ 13 രാജ്യങ്ങളുടെ സുരക്ഷാ സേനകളും വതന്‍ അഭ്യാസങ്ങളുടെ ഭാഗമാണ്.

ഒരേ സമയം കരയിലും കടലിലും ആകാശത്തും സുരക്ഷാ അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ ഏതെങ്കിലും ഒരു മേഖലയില്‍ ഒതുങ്ങാതെ എല്ലാ പ്രദേശങ്ങളും ഉള്‍പ്പെടുത്തിയാണ് ഇത്തവണ വതന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും വതന്‍ സംഘടിപ്പിച്ചരുന്നു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News