ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങൾ; ഖത്തർ പ്രവാസി വനിതാ കൂട്ടായ്മ സെമിനാര്‍ നടത്തി

വിദ്യാദ്യാബാലകൃഷ്ണന്‍, ഫാത്തിമ തഹ്ലിയ തുടങ്ങി നിരവധിപേര്‍ സെമിനാറില്‍ പങ്കെടുത്തു

Update: 2022-02-27 05:34 GMT
Advertising

ഇന്ത്യന്‍ റിപ്പബ്ലിക്കിലെ പെണ്ണവകാശങ്ങൾ എന്ന തലക്കെട്ടിൽ ഖത്തർ പ്രവാസി വനിതാ കൂട്ടായ്മ സെമിനാര്‍ നടത്തി. ഇന്ത്യന്‍ ഭരണഘടന സ്ത്രീകൾക്ക് നൽകുന്ന നിയമ സുരക്ഷിതത്വം പുതിയ സാഹചര്യത്തില്‍ പൂര്‍ണ അര്‍ഥത്തില്‍ ലഭിക്കുന്നില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി അഡ്വ.വിദ്യാ ബാലകൃഷ്ണന്‍ പറഞ്ഞു. കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് സജ്ന സാക്കി മോഡറേറ്ററായ സെമിനാറില്‍ കെ.ഡബ്ല്യു.സി.സി വൈസ് പ്രസിഡന്‍റ് മുനീറ ബഷീർ അധ്യക്ഷത വഹിച്ചു.

അഡ്വ. ഫാത്വിമ തഹ് ലിയ മുഖ്യപ്രഭാഷണം നടത്തി. ഹിജാബ് നിരോധനം ഭരണഘടന നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഇന്‍കാസ് പ്രതിനിധി ഷഹാന ഇല്യാസ്, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്. നാഷണല്‍ വിമൻസ് ഫ്രണ്ട് ട്രഷര്‍ എം.ഹബീബ എന്നിവര്‍ സംസാരിച്ചു. അപര്‍ണ റനീഷ് സ്വാഗതവും വാഹിദ സുബി നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News