ലോകകപ്പ് ഫുട്ബോള്‍ ഒരുക്കങ്ങള്‍ തകൃതി; ബസുകള്‍ പൂര്‍ണ തോതില്‍ ട്രയല്‍ റണ്‍ നടത്തി

14000 ജീവനക്കാരുടെ സഹായത്തോടെ 2300 ബസുകളാണ് സ്റ്റേഡിയങ്ങളിലേക്ക് സര്‍വീസ് നടത്തിയത്

Update: 2022-09-22 17:54 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ലോകകപ്പ് ഒരുക്കങ്ങള്‍ തകൃതിയാക്കി ഖത്തര്‍. ടൂര്‍ണമെന്റ്  സമയത്ത് യാത്രക്കുള്ള ബസുകള്‍ പൂര്‍ണ തോതില്‍ ട്രയല്‍ റണ്‍ നടത്തി. 14000 ജീവനക്കാരുടെ സഹായത്തോടെ 2300 ബസുകളാണ് സ്റ്റേഡിയങ്ങളിലേക്ക് സര്‍വീസ് നടത്തിയത്. ഇന്നും ഇന്നലെയുമായിട്ടായിരുന്നു ട്രയല്‍ റണ്‍.

ഖത്തറിന്റെ നിരത്തുകള്‍ നിറയെ പലവര്‍ണങ്ങളിലുള്ള ബസുകളായിരുന്നു രണ്ടുദിവസങ്ങളിലായി. ലോകകപ്പ് നടക്കുന്ന സമയത്തെന്ന പോലെ സ്റ്റേഡിയങ്ങളില്‍ നിന്നും സ്റ്റേഡിയങ്ങളിലേക്ക് ബസുകള്‍ സര്‍വീസ് നടത്തി. സൂഖ് വാഖിഫ്, ഫാന്‍ ഫെസ്റ്റിവല്‍. വെസ്റ്റ് ബേ, ബര്‍വ മദിനത്ന, ബര്‍ല അല്‍ ജനൂബ് ബസ് ഹബുകള്‍ കേന്ദ്രീകരിച്ചാണ് സര്‍വീസ് നിയന്ത്രിച്ചത്.

ആദ്യദിനത്തില്‍ അഹമ്മദ് ബിന്‍ അലി, ഖലീഫ ഇന്റര്‍ നാഷണല്‍ സ്റ്റേഡിയം, അല്‍ ബെയ്ത്ത്, അല്‍ തുമാമ സ്റ്റേഡിയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ട്രയല്‍ റണ്‍. രണ്ടാം ദിവസം അല്‍ ജനൂബ്. 974,എജ്യുക്കേഷന്‍ സിറ്റി, ലുസൈല്‍ സ്റ്റേഡിയങ്ങളിലാണ് ട്രയല്‍ റണ്‍ നടന്നത്. ലോകകപ്പ് സമയത്ത് പൂര്‍ണമായുംപൊതുഗതാഗതത്തെ ആശ്രയിച്ചായിരിക്കും സ്റ്റേഡിയങ്ങളിലേക്ക് ആരാധകരുടെ യാത്രകള്‍, അതിനാല്‍ തന്നെ പൂര്‍ണ സജ്ജീകരണങ്ങളോടെയാണ് മുവാസലാത്ത് ട്രയല്‍ റണ്‍ നടത്തിയത് 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News