ലോകകപ്പ്; ദോഹ കോര്‍ണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല
നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെയാണ് നിയന്ത്രണം
ദോഹ: ലോകകപ്പ് ഫുട്ബോള്‍ സമയത്ത് ദോഹ കോര്‍ണിഷിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. നവംബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 19 വരെയാണ് നിയന്ത്രണം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ലോകകപ്പ് ഫുട്ബോള്‍ ആഘോഷങ്ങളുടെ കേന്ദ്രമാണ് ദോഹ കോര്‍ണിഷ്. ഷെറാട്ടണ്‍ മുതല്‍ ഇസ്ലാമിക് മ്യൂസിയം വരെയുള്ള ആറ് കിലോമീറ്റര്‍ ദൂരം കാര്‍ണിവല്‍ സമാനമാകും.
1.2 ലക്ഷം പേര്‍ക്ക് വരെ ഇവിടെ ഒത്തുചേരാനുള്ള സൗകര്യമാണുള്ളത്, കോര്‍ണിഷിനോട് ചേര്‍ന്ന് തന്നെയാണ്ഫി ഫ ഫാന്‍സ് ഫെസ്റ്റിവല്‍ നടക്കുന്ന അല്‍ബിദ പാര്‍ക്ക്. സ്റ്റേഡിയങ്ങള്‍ കഴിഞ്ഞാല്‍ ആരാധകരുടെ സംഗമഭൂമിയും ഇതാകും. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് നവംബര്‍ ഒന്നുമുതല്‍ ലോകകപ്പ് കഴിയുന്നത് വരെ കോര്‍ണിഷിലേക്ക് വാഹനങ്ങളുടെ പ്രവേശനം വിലക്കിയത്. നേരത്തെ തന്നെ സെന്‍ട്രല്‍ ദോഹയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഗതാഗത ക്രമീകരണം പ്രഖ്യാപിച്ചിരുന്നു.