ഖത്തറിൽ വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതിനുള്ള സീന രജിസ്‌ട്രേഷൻ തീയതി നീട്ടി

Update: 2022-09-04 06:54 GMT
Advertising

ലോകകപ്പിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കുന്നതിനുള്ള സീന രജിസ്‌ട്രേഷൻ തീയതി നീട്ടി. സ്‌കൂൾ, സർവകലാശാല എന്നിവയ്ക്ക് സെപ്തംബർ 30 വരെയും മറ്റു വിഭാഗങ്ങൾക്ക് 15 വരെയും രജിസ്റ്റർ ചെയ്യാം. അതേ സമയം ലോകകപ്പിന്റെ സ്റ്റിക്കർ പതിച്ച് ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റ് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, സർവകലാശാലകൾ, കിന്റർഗാർട്ടനുകൾ, മുനിസിപ്പാലിറ്റികൾ എന്നിങ്ങനെ വിവിധ തലത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഇതിൽ സ്‌കൂൾ, സർവകലാശാല എന്നിവയ്ക്ക് സെപ്തംബർ 30 വരെയും മറ്റു വിഭാഗങ്ങൾക്ക് 15 വരെയുമാണ് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി നൽകിയിട്ടുള്ളത്. അശ്ഗാലിനു കീഴിലെ ബ്യൂട്ടിഫേക്കഷൻ ഓഫ് റോഡ്‌സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റിയാണ് മത്സരം നടത്തുന്നത്.

നന്നായി അലങ്കരിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രൈസ്മണിയും പ്രശസ്തി പത്രവും നൽകും. ഇതോടൊപ്പം ഫുട്‌ബോൾ ആരാധകർക്ക് ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാൻ അവസരമൊരുക്കുന്ന മറ്റൊരു മത്സരത്തിന് സുപ്രീംകമ്മിറ്റിയും തുടക്കമിട്ടു. ഇതിനായി ലോകകപ്പിന്റെ ഔദ്യോഗിക മുദ്രാവാക്യമായ 'നൗ ഈസ് ആൾ' എന്ന സ്റ്റിക്കർ സ്വന്തം വാഹനങ്ങളിലും വസ്തുക്കളിലും പതിക്കണം. ഈ ചിത്രങ്ങൾ സുപ്രീംകമ്മിറ്റിയെ ടാഗ് ചെയ്ത് സോഷ്യയിൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം. ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് ടിക്കറ്റ് ലഭിക്കുക. സെപ്തംബർ 21 വരെയാണ് സമയപരിധി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News