30 മണിക്കൂര്‍, 34 മിനുട്ട്, 9 സെക്കന്‍ഡ്; ഖത്തറില്‍ നടന്ന് റെക്കോര്‍ഡിട്ട് മലയാളി

ജോലിസ്ഥലത്തേക്കും തിരിച്ചും ദിവസവും ദോഹയുടെ നിരത്തിലൂടെ ഓടിയെത്തുന്ന ഷക്കീര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൗതുകക്കാഴ്ചയാണ്

Update: 2023-11-22 19:51 GMT
Editor : Shaheer | By : Web Desk
Advertising

ദോഹ: ഖത്തറിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റം വരെ ഓടി റെക്കോര്‍ഡിട്ട ഖത്തര്‍ മലയാളി ഷക്കീര്‍ ചീരായിക്ക് ഗിന്നസ് റെക്കോര്‍ഡ് ഔദ്യോഗികമായി സമ്മാനിച്ചു. ദീര്‍ഘദൂര സോളോ മാരത്തണിലായിരുന്നു ഷക്കീറിന്റെ നേട്ടം.

ഷക്കീറിനിത് സ്വപ്നസാഫല്യമാണ. ഓട്ടം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ഷക്കീര്‍ അതുവഴി ഗിന്നസിലും ഇടംപിടിച്ചു. ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു ഗിന്നസ് റെക്കോര്‍ഡിട്ട പ്രകടനം. പക്ഷെ ഔദ്യോഗികമായി സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറിയത് കഴിഞ്ഞ ദിവസമാണ്.

ഖത്തറിന്റെ തെക്ക് അബു സംറയില്‍ നിന്നും അല്‍റുവൈസ് വരെ 192.14 കിലോമീറ്റര്‍ ഓടിയാണ് തലശേരിക്കാരനായ ഷക്കീര്‍ താരമായത്. 30 മണിക്കൂര്‍, 34 മിനുട്ട്, 9 സെക്കന്റിലായിരുന്നു ഫിനിഷിങ്.

Full View

ഖത്തറില്‍ ദോഹ ബാങ്കില്‍ ജീവനക്കാരനാണ് ഷക്കീര്‍. ജോലിസ്ഥലത്തേക്കും തിരിച്ചും ദിവസവും ദോഹയുടെ നിരത്തിലൂടെ ഓടിയെത്തുന്ന ഷക്കീര്‍ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും കൗതുകക്കാഴ്ചയാണ്.

Summary: Qatari Malayali Shakeer Cheerai has been officially awarded the Guinness World Record for running from one end of Qatar to the other

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News