മൊറോക്കോയിലെ ഭൂകമ്പ ദുരിത ബാധിതമേഖലയില്‍ രക്തം ദാനം ചെയ്ത് ഖത്തര്‍ സൈനികര്‍
ഖത്തറിന്റെ സഹായങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മൊറോക്കോ നന്ദി അറിയിച്ചിരുന്നു
ദോഹ: മൊറോക്കോയിലെ ഭൂകമ്പ ദുരിത ബാധിതമേഖലയില്‍ മാതൃകയായി ഖത്തര്‍ സൈനികര്‍. രക്ഷാ പ്രവര്‍ത്തനത്തോടൊപ്പം,ആശുപത്രിയിലെത്തി സൈനികർ രക്തം ദാനം ചെയ്തു. ഖത്തറിന്റെ സഹായങ്ങള്‍ക്ക് കഴിഞ്ഞ ദിവസം മൊറോക്കോ നന്ദി അറിയിച്ചിരുന്നു.
മൊറോക്കോയെ നടുക്കിയ ഭൂകമ്പത്തിന് പിന്നാലെ തന്നെ വിദഗ്ധ പരിശീലനം ലഭിച്ച ലഖ്വിയയുടെ രക്ഷാദൌത്യ സംഘത്തെ അമീര്‍ ദുരിത മേഖലയിലേക്ക് അയച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനവും ഉപകരണങ്ങള്‍ക്കുമൊപ്പം അവശ്യമരുന്നുകളുമായാണ് സംഘമെത്തിയത്. എന്നാല്‍ ദുരന്തം കൂടുതല്‍ ബാധിച്ച മാരിക്കേഷിലെ ആശുപത്രികളില്‍ രക്തം ആവശ്യമായി വന്നതോടെയാണ് സൈനികര്‍ രക്തദാനം ചെയ്യാനെത്തിയത്.
ഖത്തരി സൈനികരുടെ സന്നദ്ധതയെ ആശുപത്രി അധികൃതര്‍ അഭിനന്ദിച്ചു. ഇതോടൊപ്പം സഹായങ്ങളുമായി ഖത്തര്‍ ചാരിറ്റിയും റെഡ് ക്രസന്റ് സൊസൈറ്റിയും സജീവമാണ്.ഖത്തര്‍ റെഡ് ക്രസന്റ് 10 ലക്ഷം റിയാല്‍ സഹായം പ്രഖ്യാപിച്ചു.ഖത്തര്‍ ചാരിറ്റി ഫീല്‍ഡ് പ്രവര്‍ത്തകര്‍ ദുരന്തമേഖലയില്‍ അവശ്യ വസ്തുക്കളുമായി സജവീമാണ്.