അസീര്‍ പ്രവിശ്യയെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ 5,000 കോടി റിയാല്‍ മുതല്‍ മുടക്കിയാകും പ്രവിശ്യയുടെ സമഗ്ര വികസനം. വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

Update: 2021-09-29 14:53 GMT
Advertising

സൗദിയിലെ മനോഹര പ്രവിശ്യയായ അസീറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുന്ന പദ്ധതി കിരീടാവകാശി പ്രഖ്യാപിച്ചു. 5000 കോടി റിയാലിന്റെ പദ്ധതികള്‍ ഇതിന്റെ ഭാഗമായി അസീറില്‍ വരും. അസീറിനെ ഭംഗിയോടെ നിലനിര്‍ത്താനും ടൂറിസം കേന്ദ്രങ്ങള്‍ മികവുറ്റതാക്കാനും പദ്ധതി സഹായിക്കും. കിരീടാവകാശിയും സാമ്പത്തിക, വികസന സമിതി പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് അസീറിലേക്കുള്ള ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്.

വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ 5,000 കോടി റിയാല്‍ മുതല്‍ മുടക്കിയാകും പ്രവിശ്യയുടെ സമഗ്ര വികസനം. വര്‍ഷം മുഴുവന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ആഗോള ടൂറിസ്റ്റ് കേന്ദ്രമായി അസീര്‍ പ്രവിശ്യയെ ഇതിലൂടെ മാറ്റും. പ്രവിശ്യയില്‍ സാമൂഹിക, സാമ്പത്തിക വികസനത്തിനും വിവിധ ജോലികള്‍ സജ്ജീകരിക്കാനും ഇതുവഴിയാകും. 2030 ഓടെ പ്രതിവര്‍ഷം സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള ഒരു കോടിയിലേറെ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി അസീറിലേക്കുള്ള റോഡുകള്‍, അബഹയിലെ ടൂറിസം കേന്ദ്രങ്ങള്‍, ഇതര ഭാഗങ്ങളിലെ തെരുവുകള്‍ എന്നിവ മനോഹരമാക്കും. പുറം ലോകത്തിന് അധികമറിയാത്ത ഉള്‍നാടന്‍ മേഖലയിലേക്കും മലയോരങ്ങളിലേക്കും സാഹസിക വിനോദ പരിപാടികളും ഉണ്ടാകും. ടെലികോം, ആരോഗ്യം എന്നാ മേഖലയിലെ അടിസ്ഥാന സേവനങ്ങളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറ്റും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News