Writer - razinabdulazeez
razinab@321
റിയാദ്: തലസ്ഥാന നഗരിയടക്കം റിയാദ് പ്രവിശ്യയിലും, കിഴക്കൻ പ്രവിശ്യ, അൽബാഹ, അസീർ, മക്കയുടെ തെക്ക് ഭാഗം എന്നിവിടങ്ങളിലും ഇന്ന് രാവിലെ മുതൽ മഴ ലഭിച്ചു. ഇന്ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. ധ്രുവ കാറ്റ് മൂലം രാജ്യത്തിൻറെ വിവിധ ഇടങ്ങളിൽ താപനില താഴ്ന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിയാദിൽ നാളെയും മഴക്ക് സാധ്യതയുണ്ട് . അൽ ഖസീം ഭാഗത്തേക്കായിരിക്കും മഴയെത്തുക. ദമ്മാം, അൽ ഹസ, അസീർ എന്നിവിടങ്ങളിൽ മഴയോടൊപ്പം മൂടൽ മഞ്ഞും ഇന്നുണ്ടായി. ജോർദാൻ അതിർത്തി പ്രദേശങ്ങളിലും വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലും കടുത്ത തണുപ്പ് തുടരുകയാണ്. സൗദിയുടെ വിവിധ ഇടങ്ങളിൽ പൊടിക്കാറ്റും മഞ്ഞുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.