ലൈസന്‍സില്ലാതെ പരസ്യം; സൗദിയിൽ 143 പരസ്യദാതാക്കൾക്കെതിരെ നടപടി

നിയമവിരുദ്ധമായി സോഷ്യൽ മീഡിയവഴി പരസ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി.

Update: 2022-10-10 18:58 GMT
Advertising

സൗദിയിൽ 143 പരസ്യദാതാക്കൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ഓഡിയോ വിഷൽ മീഡിയ അതോറിറ്റി നിർദേശം നൽകി. നിയമവിരുദ്ധമായി സോഷ്യൽ മീഡിയവഴി പരസ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നടപടി. പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള പ്രത്യേക ലൈസൻസ് നേടാത്തവർ പരസ്യങ്ങൾ നൽകുന്നതിന് അധികൃതർ കർശനമായ വിലക്കേർപ്പെടുത്തിയിരുന്നു.

Full View

സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട 220 പരസ്യങ്ങൾ നിയമം ലംഘിച്ചെന്ന് ഓഡിയോ വിഷൽ മീഡിയ അതോറിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് 143 പരസ്യദാതാക്കൾക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. ഇതിനായി പരസ്യദാതാക്കളെ അതോറിറ്റി വിളിച്ച് വരുത്തി. നിയമ വിരുദ്ധമായി പരസ്യം നൽകിയ വാണിജ്യ സ്ഥാപനങ്ങളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്തു.

സമൂഹ മാധ്യമങ്ങളിലെ പരസ്യ വിപണിയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ലൈസൻസ് നേടാതെ സമൂഹ മാധ്യമങ്ങളിലൂടെ 'പരസ്യ' പ്രവർത്തനങ്ങൾ നടത്തുന്നത് നിയമലംഘനമാണെന്ന് അടുത്തിടെ അധികൃർ വ്യക്തമാക്കിയിരുന്നു. സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്ന് അതോരിറ്റി വ്യക്തമാക്കി.

ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കുറക്കുന്നതിനുമാണിത്. 'പരസ്യ' പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾ മതിയായ ലൈസൻസ് നേടിയിരിക്കണമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News