സൗദിയില്‍ കാലിബ്രേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ധാരണയായി

ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുക ലക്ഷ്യം

Update: 2022-11-03 18:51 GMT
Editor : banuisahak | By : Web Desk
Advertising

ദമാം: സൗദിയില്‍ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കാലിബ്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ രാജ്യത്ത് കാലിബ്രേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് ആരോഗ്യ മന്ത്രാലയം ധാരണയിലെത്തി. 

രാജ്യത്ത് ആരോഗ്യ മേഖല സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കാലിബ്രേഷന്‍ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി സൗദി ആരോഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിക്ക് പരസ്പര ധാരണയായി.

സഹകരണ കരാറില്‍ ആരോഗ്യ മന്ത്രാലയവും സ്വകാര്യ ആരോഗ്യ മേഖല സ്ഥാപനങ്ങളും ഒപ്പ് വെച്ചു. പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുക, മെഡിക്കല്‍ ഉപകരണങ്ങളുടെ പരിശോധനയും ഗുണമേന്‍മയും ഉറപ്പ് വരുത്തുക, ചികില്‍സാ രീതികളിലെ നൂതന സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക, രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമഗ്ര ആരോഗ്യ പരിചരണം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലൂന്നിയാണ് കാലിബ്രേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ഇതിനു പുറമേ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ വിതരണ കമ്പനികളുടെ ഗുണനിലവാരം, പ്രവര്‍ത്തന മികവ്, ഉപകരണങ്ങളുടെ പരിപാലനം, ആരോഗ്യ മേഖല പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം, പ്രഫഷണല്‍ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയും സെന്ററിന്റെ കീഴില്‍ വികസിപ്പിക്കുവാനും പദ്ധതി വഴി ലക്ഷ്യമിടുന്നു.

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News