50 ലക്ഷം റിയാല്‍ പിഴയും ഏഴ് വര്‍ഷം ജയിലും; സൗദിയില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടിയാല്‍ കടുത്ത ശിക്ഷ
രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സൗദിയുടെ മുന്നറിയിപ്പ്.
Update: 2023-04-12 19:06 GMT
സൗദിയില്‍ ഓണ്‍ലൈന്‍ വഴി പണം തട്ടുന്നവര്‍ക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷന്‍. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അന്‍പത് ലക്ഷം റിയാല്‍ പിഴയും ഏഴ് വര്‍ഷം തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
രാജ്യത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് സൌദിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വഴി ബാങ്ക് തട്ടിപ്പുകളിലേര്‍പ്പെടുന്നവര്‍ക്ക് കനത്ത ശിക്ഷയനുഭവിക്കേണ്ടി വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫിഷിങ്, സമൂഹ മാധ്യമങ്ങള്‍, മൊബൈല്‍ കോള്‍ സന്ദേശങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ തട്ടിപ്പിനുപയോഗിക്കുന്നതായി കണ്ടെത്തിയെന്നും ഇവ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷയുണ്ടാകുമെന്നും സൗദി പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.