സൗദിയിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ട സ്റ്റാഫ് നേഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
മലപ്പുറം എടപ്പറ്റ സ്വദേശി റിന്റുമോളിന്റെ (27) മൃതദേഹമാണ് നാട്ടിലെത്തിച്ചത്
Update: 2023-12-13 13:51 GMT
റിയാദ്: സൗദി ഹഫർ അൽ ബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ട സ്റ്റാഫ് നേഴ്സിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്തുവന്നിരുന്ന മലപ്പുറം എടപ്പറ്റ സ്വദേശി റിന്റുമോളിന്റെ (27) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.
ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർബാത്തിന്‍ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്, സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ പരിശ്രമത്തിലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയായത്.
കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കളോടൊപ്പം ഒ.ഐ.സി.സി ഹഫർ ജനറൽ സെക്രട്ടറി ഷിനാജ് കരുനാഗപ്പള്ളി, വാർഡ് മെമ്പർ രാജേഷ് എന്നിവർ ഏറ്റുവാങ്ങി ബന്ധുക്കള്‍ക്ക് സംസ്കാരത്തിനായി വിട്ടു നല്‍കി.