ഉയര്‍ന്ന വൈദഗ്ധ്യമുള്ള യുവാക്കളെ വാർത്തെടുക്കുക ലക്ഷ്യം; സൗദി വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര പരിഷ്‌കരണം
രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ചുള്ള പ്രതിഭാധനരായ ഭാവി തലമുറയെ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു
സൗദിയില്‍ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള യുവാക്കളെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടെന്ന് വിദ്യഭ്യാസ മന്ത്രി. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ചുള്ള പ്രതിഭാധനരായ ഭാവി തലമുറയെ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി വരുന്ന പരിഷ്‌കാരങ്ങള്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഭാവി തലമുറയെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹമദ് അല്‍ ഷെയ്ഖ് പറഞ്ഞു. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ചാണ് വിദ്യാഭ്യാസ സമ്പ്രദായവും പരിഷ്‌കരിക്കുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി പ്രതിഭാധനരായ ഭാവി തലമുറകളെ കെട്ടിപ്പടുക്കുന്നതിന് പുതിയ മാറ്റങ്ങള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂള്‍ തലം മുതല്‍ കോളേജ് സര്‍വ്വകലാശാലകള്‍ വരെയുള്ള വിദ്യഭ്യാസ സമ്പദായത്തിലെ സമീപകാല പരിഷ്‌കാരങ്ങള്‍ ഭാവിയിലെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങൾ പൂര്‍ത്തീകരിക്കുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. രാജ്യത്തെ തൊഴില്‍ വിപണിയുടെ ആവശ്യകതക്കനുസരിച്ച് നിശ്ചിത കാലത്തേക്ക് പ്രത്യേക കോഴ്‌സുകളും പരിശീലനങ്ങളും നല്‍കുന്നതിനും ഡിമാന്റ് അനുസരിച്ച് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതുമാണ് പുതിയ വിദ്യഭ്യാസ നയം.