സൗദിയിലെ ചരക്ക് നീക്ക മേഖലയില്‍ ഡിജിറ്റല്‍ ഡോക്യുമെന്റ് സംവിധാനം; നിയമം ഇന്ന് പ്രാബല്യത്തിലായി
ചരക്ക് നീക്കവുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഓൺലൈനിൽ
ദമാം: സൗദിയില്‍ ചരക്ക് ഗതാഗത വാഹനങ്ങള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് ഡോക്യുമെന്റ് സംവിധാനം പ്രാബല്യത്തിലായി. ചരക്ക് വാഹനം, അവ വഹിക്കുന്ന ഉല്‍പന്നങ്ങള്‍, ഉല്‍പന്നത്തിന്റെ വിതരണ സ്വീകരണ സോഴ്‌സുകള്‍ എന്നിവ വ്യക്തമാക്കുന്നതാണ് ഡോക്യൂമെന്റ്. വിവരങ്ങള്‍ ഓണ്‍ലൈന്‍ വഴി പരിശോധിക്കുന്നതിന് സൗകര്യമുണ്ട്.
മാസങ്ങൾക്ക് മുമ്പ് സൗദി ഗതാഗത മന്ത്രാലയം ചരക്ക് നീക്ക മേഖലയില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഡോക്യുമെന്റ് സംവിധാനം ഇന്ന് മുതല് രാജ്യത്ത് പ്രാബല്യത്തിലായി. രാജ്യത്തെ ചരക്ക് നീക്കവുമായി ബന്ധപ്പെട്ട സുരക്ഷയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സംവിധാനം ഏർപ്പെടുത്തിയത്.. ട്രാന്‍സ്‌പോര്‍ട്ടിംഗിന് ഉപയോഗിക്കുന്ന വാഹനം, വഹിക്കുന്ന ചരക്കുകളുടെ വിവരങ്ങള്‍, ഉല്‍പന്നത്തിന്റെ വിതരണ സ്വീകര്‍ത്താക്കള്‍ എന്നിവയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിറ്റല്‍ ഡോക്യുമെന്റ് തയ്യാറാക്കുക.
നിയമം പ്രാബല്യത്തില്‍ വന്നതോടെ ചരക്ക് നീക്കത്തിന്റെ മുഴുവന്‍ വിവരങ്ങളും ഓണ്‍ലൈന്‍ വഴി പരിശോധിക്കാന്‍ സാധിക്കും. പ്രാധാനമായും പെട്രോളിയം ഉല്‍പന്നങ്ങള്‍, അപകടസാധ്യത നിറഞ്ഞ മറ്റു ഉല്‍പന്നങ്ങള്‍, കാറുകള്‍ എന്നിവയുടെ ട്രാന്‍സ്‌പോര്‍ട്ടിംഗുമായി ബന്ധപ്പെട്ടാണ് ആദ്യഘട്ടത്തില്‍ ഡോക്യുമെന്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.