റിയാദിലെ ഡിപ്ലോമാറ്റിക് ഡ്രൈവേഴ്സ് ഗ്രൂപ്പ് ഇഫ്താർ സംഗമം നടത്തി
Update: 2025-03-22 10:11 GMT


റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ ഡിപ്ലോമാറ്റിക് ഡ്രൈവേഴ്സ് ഗ്രൂപ്പ് ഇഫ്താർ സംഗമം നടത്തി. മാർച്ച് 20ന് റിയാദ് എക്‌സിറ്റ് 21ലെ അൽ മദീന ഹൈപ്പർമാർക്കറ്റ് ഹാളിൽ വച്ചു നടത്തിയ ഇഫ്താർ വിരുന്നിൽ 250 ഓളം മെമ്പർമാരും എക്‌സിക്യൂട്ടീവുമാരും അവരുടെ കുടുംബങ്ങളും, റിയാദിലെ സാമൂഹിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, നിഅമത്തുള്ള, അലി പത്തനാപുരം തുടങ്ങിയ മുഖ്യാതിഥികൾക്കൊപ്പം റിയാദിലെ വേ ഓഫ് ലൈഫ് ഗ്രൂപ്പുകളുടെ എക്‌സിക്യൂട്ടിവുമാരും പങ്കെടുത്തു. ഡിപ്ലോമാറ്റിക് ഗ്രൂപ്പ് പ്രസിഡന്റ് ശൈഖ് മുഹമ്മദ് പരിപാടിക്ക് നേതൃത്വം നൽകി.