പ്രവാസി സംഗമവും ഇഫ്‌താറും സംഘടിപ്പിച്ചു
സംഗമത്തിൽ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാന്തി നിവാസികൾ പങ്കെടുത്തു
Update: 2025-03-23 12:19 GMT


ദമ്മാം: മലപ്പുറം വാണിയമ്പലം ശാന്തി നഗർ നിവാസികളുടെ കൂട്ടായ്‌മയായ ശാന്തി സംഗമം ഇഫ്‌താർ മീറ്റ് സംഘടിപ്പിച്ചു. അൽഖോബാറിലെ കാസ റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സംഗമത്തിൽ കിഴക്കൻ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാന്തി നിവാസികൾ പങ്കെടുത്തു. കൂട്ടായ്‌മയുടെ നാൾ വഴികൾ വിശദീകരിച്ച് കൊണ്ട് മുൻ രക്ഷാധികാരി എ.പി അബ്‌ദുൽ നാസർ സംസാരിച്ചു. പരസ്പരം അടുത്തറിയാനും ബന്ധങ്ങളുടെ ഇഴയടുപ്പം വർധിപ്പിക്കാനുമുതകുന്ന പരിപാടികളുടെ പ്രാധ്യാനം അദ്ദേഹം എടുത്തു പറഞ്ഞു. ചടങ്ങിൽ നിർവാഹക സമിതി അംഗങ്ങളായ എ.പി.അബ്ദുൽറഹ്‌മാൻ, അർശദ് അലി, ഷൈജൽ, എ.പി സഹീർ, എം. ജാസിം, പി.സി സൽമാൻ എന്നിവർ സംസാരിച്ചു.