സൗദി ജയിലുകളില്‍ കുടുംബ സഹവാസ പദ്ധതി പുനരാരംഭിക്കുന്നു; തടവുകാര്‍ക്ക് നിശ്ചിത ദിവസം കുടുംബവുമൊത്ത് കഴിയാം

ജയില്‍ കോമ്പൗണ്ടുകളില്‍ ഒരുക്കിയ പ്രത്യേക ഫ്‌ളാറ്റുകളിലാണ് ഇതിന് സൗകര്യം ലഭിക്കുക.

Update: 2022-03-09 18:44 GMT
Editor : abs | By : Web Desk
Advertising

സൗദിയിലെ ജയിലുകളില്‍ കുടുംബ സഹവാസ പദ്ധതി വീണ്ടും ആരംഭിക്കുന്നു. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തലാക്കിയ പദ്ധതിയാണ് പുനരാരംഭിക്കുന്നത്. തടവുകാര്‍ക്ക് ജയിലിനകത്ത് നിശ്ചിത ദിവസം കുടുംബവമൊത്ത് താമസിക്കാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി. തടവുകാരുടെയുടെ കുടുംബത്തിന്റെയും മാനസിക സംഘര്‍ഷം കുറക്കുന്നതിനും കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.

ഈ മാസം പതുമൂന്ന് മുതല്‍ രാജ്യത്തെ ജയിലുകളില്‍ കുടുംബ സഹവാസ പദ്ധതി പുനരാരംഭിക്കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. രാജ്യത്തെ മുഴുവന്‍ കോവിഡ് നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തിലാണ് ജയില്‍ വകുപ്പ് പദ്ധതി പുനരാരംഭിക്കുന്നത്. അതിഗുരുതരമല്ലാത്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് തങ്ങളുടെ കുടുംബവുമൊത്ത് മാസത്തില്‍ നിശ്ചിത ദിവസം കഴിയാന്‍ അവസരം നല്‍കുന്നതാണ് പദ്ധതി.

ഭാര്യ, മക്കള്‍, ഭര്‍ത്താവ് എന്നിവരുമൊന്നിച്ച് കഴിയുന്നതിനാണ് അവസരം ലഭിക്കുക. ജയില്‍ കോമ്പൗണ്ടുകളില്‍ ഒരുക്കിയ പ്രത്യേക ഫ്‌ളാറ്റുകളിലാണ് ഇതിന് സൗകര്യം ലഭിക്കുക. തടവുകാരുടെയും കുടുംബങ്ങളുടെയും മാനസിക സംഘര്‍ഷം ലഘൂകരിക്കുക, കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയുക എന്നിവ ലക്ഷ്യമാക്കിയാണ് പ്രത്യേക പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി ഏറെ ഫലപ്രദമാണെന്ന് മുന്‍കാലങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News