ഹറമൈൻ ട്രെയിൻ സർവീസ് സുരക്ഷാ കരാർ അമൻകോ കമ്പനിക്ക്

96 കോടി റിയാലിനാണ് കരാർ

Update: 2025-01-02 17:24 GMT
Advertising

ജിദ്ദ: മക്ക-മദീന നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ഹറമൈൻ ട്രെയിനിലെ സുരക്ഷാ കരാർ അമൻകോ കമ്പനിക്ക്. 96 കോടി റിയാലിനാണ് കരാർ. മൂന്നു വർഷത്തേക്കാണ് കരാർ ബാധകമാവുക.

ഇരു ഹറമുകളെയും ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് റെയിൽവേയാണ് ഹറമൈൻ ഹൈസ്പീഡ് ട്രെയിൻ. ഇനി റെയിൽവേ ലൈൻ ഉൾപ്പെടെയുള്ളവരുടെ സുരക്ഷാസേവനങ്ങളുടെ ചുമതല അമൻകോ കമ്പനിക്കായിരിക്കും. അത്യാധുനിക ക്യാമറകൾ, നിരീക്ഷണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാവും സുരക്ഷ ഉറപ്പാക്കുക.

450 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽവേ പ്രൊജക്ടാണ് ഹറമൈൻ ട്രെയിൻ. പുണ്യ നഗരങ്ങളിലേക്ക് തീർത്ഥാടനത്തിനെത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾ ആശ്രയിക്കുന്ന ഗതാഗത മാർഗ്ഗം കൂടിയാണിത്. മക്ക, ജിദ്ദ, ജിദ്ദ എയർപോർട്ട്, റാബഗ്, മദീന എന്നീ നഗരങ്ങളിലാണ് സ്റ്റേഷനുകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News