പി.ഐ.എഫിന്റെ ലാഭവിഹിതത്തില്‍ വര്‍ധനവ്

കഴിഞ്ഞ വര്‍ഷത്തെ ലാഭം 85.7 ശതകോടി റിയാല്‍

Update: 2022-10-28 18:19 GMT
Advertising

സൗദി പൊതുനിക്ഷേപ നിധി വിവിധ നിക്ഷേപങ്ങളിലൂടെ (പി.ഐ.എഫ്) 2021-ല്‍ 85.7 ശതകോടി റിയാല്‍ ലാഭം നേടിയതായി റിപ്പോര്‍ട്ട്. 2020-ല്‍ 76.1 ശതകോടി റിയാല്‍ ആയിരുന്നു ലാഭം. 2021-ല്‍ കൈവരിച്ച മൊത്തം 2221.2 ശതകോടി റിയാല്‍ വരുമാനത്തില്‍ 145 ശതകോടി റിയാല്‍ 'സാബിഖ്' കമ്പനിയുടെ ഉത്പാദനത്തില്‍ നിന്നുള്ള അസാധാരണ ലാഭമാണെന്നും പി.ഐ.എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയും 'സാംബ' ബാങ്കിനെ 'നാഷനല്‍ ബാങ്ക് ഓഫ് സൗദി'യുമായി ലയിപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ആസ്തികളുടെ മൂല്യം 479 ശതകോടി റിയാലായി വര്‍ദ്ധിച്ചു. ഇത് 23 ശതമാനത്തിലധികം വളര്‍ച്ചയായി കണക്കാക്കുന്നു.

അഞ്ച് വര്‍ഷത്തെ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിച്ചതും പ്രാദേശികമായും ആഗോള തലത്തിലും നിക്ഷേപിക്കാന്‍ ലഭ്യമായ അവസരങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതുമാണ് ഇത്രയും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞതെന്ന് പി.ഐ.എഫ് ഗവര്‍ണര്‍ യാസിര്‍ അല്‍-റുമയ്യാന്‍ പറഞ്ഞു.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News