സൗദിയിൽ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 17,000ത്തിലധികം പേർ പിടിയിലായി

പിടിയിലായതിൽ ഏറെയും താമസ നിയമലംഘകർ

Update: 2022-10-22 18:10 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: സൗദിയിൽ നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു. പതിനേഴായിരത്തിലധികം നിയമ ലംഘകരെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ അറസ്റ്റ് ചെയ്തത്. സംയുക്ത ഫീൽഡ് പരിശോധന കാമ്പയിനിലൂടെയാണ് നിയമ ലംഘകരെ പിടികൂടുന്നത് .

നിയമ ലംഘകരെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനയിൽ മുൻ ആഴ്ചകളെ അപേക്ഷിച്ച് പിടിയിലാകുന്ന നിയമ ലംഘകരുടെ എണ്ണംവർദ്ദിക്കുകയാണ്.. സംയുക്ത ഫീൽഡ് പരിശോധന കാമ്പയിനിലൂടെ കഴിഞ്ഞ ഒരാഴ്ചക്കിടെ 17,000 ത്തിലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പിടിയിലായവരിൽ 9300 ലധികം പേർ താമസ നിയമ ലംഘകരാണ്. ഏകദേശം 5000 ത്തോളം പേരെ അതിർത്തി സുരക്ഷ നിയമം ലംഘച്ചതിനും, 2700 ഓളം പേരെ തൊഴിൽ നിയമ ലംഘനത്തിനുമാണ് പിടികൂടിയത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിന് 600 ഓളം പേർ അറസ്റ്റിലായി. ഇതിൽ 28 ശതമാനം പേർ യെമനികളും, 69 ശതമാനം എത്യോപ്പ്യക്കാരും, 3 ശതമാനം മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.

പിടിയിലായ 53,000 ത്തോളം പേരാണ് നിലവിൽ നടപടികൾ നേരിടുന്നത്. ഇതിൽ 43,000 ത്തോളം പേരുടെ യാത്ര രേഖകൾ ശരിയാക്കി വരികയാണ്. 2400 ഓളം പേരെ നടപടികൾ പൂർത്തിയാക്കി നാടുകടത്തുന്നതിനായി കൈമാറിയിട്ടുണ്ട്. ഏകദേശം 9,000 ത്തോളം പേരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News