കെ.ഇ.എഫ് ദമ്മാം ചാപ്റ്റർ എഞ്ചിനിയേഴ്‌സ് സമ്മിറ്റ്2023 സംഘടിപ്പിച്ചു

Update: 2023-06-21 15:55 GMT
Advertising

ഈ മാസം 16 ന് രൂപീകരിച്ച കേരള എഞ്ചിനിയേഴ്‌സ് ഫോറത്തിന്റെ ദമ്മാം ചാപ്റ്റർ പ്രഥമ പരിപാടി ഹോട്പാക്ക് ഗ്ലോബൽ വൈസ് പ്രസിഡന്റ് എഞ്ചിനീയർ സുഹൈൽ അബ്ദുല്ല ഉദ്ഘടനം നിർവഹിച്ചു.

റോസ് ഗാർഡൻ റസ്റ്റൊറന്റ് ഹാളിൽ എഞ്ചിനിയേഴ്‌സ് സമ്മിറ്റ്2023 എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ 150ൽ പരം മലയാളി എഞ്ചിനിയർമാർ പങ്കെടുത്തു.

1998ൽ കെ.ഇ.എഫ് എന്ന പേരിൽ ജിദ്ദയിൽ ആരംഭിച്ച സംഘടന 25 വർഷങ്ങൾക്കു ശേഷമാണ് കിഴക്കൻ പ്രവിശ്യയിൽ രൂപം കൊണ്ടത്. റിയാസ് ബഷീർ കെ.ഇ.എഫ് ചരിത്രം പറഞ്ഞ ശേഷം ലോഗോ അവതീർണ വീഡിയോ പ്രദർശിപ്പിച്ചു. ഓറിയോൺ എഡ്ജ് ഐടി കമ്പനിയുടെ സി.ഇ.ഒ റഷീദ് ഉമർ മുഖ്യ അവതരണം നിർവഹിച്ചു.

തുടർന്ന് സൗദി അറേബ്യയുടെ വിഷൻ 2030 ഇവിടെ പ്രൊഫഷണൽസിനു ഒരുക്കുന്ന അവസരങ്ങളെ കുറിച്ച് വിശദമായി സമീൽ ഹാരിസ് അവതരിപ്പിച്ചു. മുൻകാല കെ.ഇ.എഫ് അംഗങ്ങളായ അഫ്താബ് റഹ്മാനും ലുബൈബും പുതിയ ജനറൽ ബോഡി എക്‌സിക്യൂട്ടീവ്‌സ്‌നെ തിരഞ്ഞെടുക്കാൻ നേതൃത്വം വഹിച്ചു. സംഘടനയുടെ കാപ്ഷൻ മത്സരത്തിൽ വിജയിച്ച ഷാദ് അഹ്മദിന് IISD സീനിയർ അധ്യാപിക എഞ്ചിനീയർ ഖദീജ ടീച്ചർ ഉപഹരം നൽകി. അഫ്താബ് മുഹമ്മദും ലേഖകൻ സുബൈറും ആശംസകൾ അറിയിച്ചു. മുഹമ്മദ് ഷഫീക് സ്വാഗതവും മുഹമ്മദ് അൻസാർ നന്ദിയും അർപ്പിച്ചു.

യോഗത്തിന് മുഹമ്മദ് ഷഫീക് സ്വാഗതവും മുഹമ്മദ് അൻസാർ നന്ദിയും അർപ്പിച്ചു. റയ്യാൻ മൂസ ഹംസ പരിപാടിയുടെ ആങ്കറിങ് നിർവഹിച്ചു. സയ്ദ്, അബ്ദുൽ ഗഫൂർ, ഫഹദ്, അനസ്, അബുബക്കർ, ഫഹീം, മൂനിസ്, മുബഷിർ, കാമിൽ, റഷീദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.



 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News