ഹജ്ജ് സേവനത്തിന് തയ്യാറായി കെ.എം.സി.സി; മക്കയിൽ വനിത വളണ്ടിയർമാർ ഉൾപ്പെടെ 500 പേർ രംഗത്ത്
24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലെൻ സംവിധാനവും ഉണ്ട്
ഹജ്ജ് സേവനത്തിന് തയ്യാറായി കെ.എം.സി.സി വളണ്ടിയർമാർ. മക്കയിൽ വനിത വളണ്ടിയർമാർ ഉൾപ്പെടെ 500 പേരാണ് സേവനത്തിനായി രംഗത്തുള്ളത്. ഹജ്ജ് സേവനത്തിന് തയ്യാറായ വളണ്ടിയർമാരുടെ സംഗമം മക്ക കെഎംസിസി ഓഡിറ്റോറിയത്തിൽ കേന്ദ്രഹജ്ജ് കമ്മിറ്റി ചീഫ് കോഡിനേറ്റർ ജാബിർ ഹുദവി ഉദ്ഘാടനവും ചെയ്തു. കെഎംസിസി വളണ്ടിയർ മാർ നടത്തുന്ന സേവന പ്രവർത്തനം ഹാജിമാർക്ക് ഏറെ പ്രയോചനമാണെന്നും അദ്ദേഹംപറഞ്ഞു.
500 വളണ്ടിയർമാരെ മൂന്ന് ഷിഫ്റ്റുകളായാണ് രംഗത്ത് ഇറക്കുക. ഹറമിന്റെ വിവിധ ഭാഗങ്ങളിലും, ബസ്സ് സ്റ്റോപ്പ് പോയന്റിലും, അസീസിയയിൽ ഹാജിമാർ താമസിക്കുന്ന ബിൽഡിങ്ങുകൾ കേന്ദ്രീകരിച്ചും വളണ്ടിയർ സേവനം ഉണ്ടാകും. മക്കയിലെ വിവിധ ആശുപത്രികളിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ ചികിത്സ ലഭ്യമാകുന്നതിന് വേണ്ടി ആശുപത്രി കേന്ദ്രീകരിച്ച് വളണ്ടിയർവിംഗ് രംഗത്തുണ്ടാകും. 24 മണിക്കുറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലെൻ സംവിധാനവും ഉണ്ട്. വിവിധ സബ്കമ്മിറ്റിയുടെ നിയന്ത്രണത്തിലാകും പ്രവർത്തനങ്ങൾ നടക്കുക. ചടങ്ങിൽ സൗദി കെഎംസിസി നേതാവ് ബഷീർ മുനിയൂർ മുഖ്യപ്രഭാഷണം നടത്തി. വളണ്ടിയർമാർക്കുള്ള പ്രവർത്തന രൂപരേഖ മക്ക കെഎംസിസി ഹജ്ജ്‌സെൽ ചെയർമാൻ കുഞിമോൻ കാക്കിയ അവതരിപ്പിച്ചു. മക്ക കെ.എം.സി.സി ഹജ്ജ് സെൽ കൺവീനർ സുലൈമാൻ മാളിയേക്കൽ ആധ്യക്ഷത വഹിച്ചു. നാസർ കിൻസാറ, റഹീമുദ്ദീൻ , മൊയ്തീൻ കട്ടുപ്പാറ, കുഞ്ഞാപ്പ പൂക്കോട്ടൂർ, മുജീബ് പൂക്കോട്ടൂർ എന്നിവർ സംസാരിച്ചു.