നിതാഖാത്ത് പദ്ധതിയില്‍ പ്രായപരിധി നിര്‍ബന്ധം; സ്‌പോണ്‍സര്‍ മാറി തൊഴിലെടുക്കുന്നത് നിയമ ലംഘനം

പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്വദേശികളെ മാത്രമേ നിതാഖാത്ത് പദ്ധതിയില്‍ സൗദി ജീവനക്കാരായി പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രാലയം

Update: 2023-01-07 17:21 GMT
Editor : banuisahak | By : Web Desk
Advertising

ദമ്മാം: സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതം കണക്കാക്കുന്നതിന് ഏര്‍പ്പെടുത്തിയ നിതാഖാത്ത് പദ്ധതിയില്‍ പ്രായപരിധി കര്‍ശനമായി പാലിക്കണമെന്ന് മാനവവിഭവശേഷി മന്ത്രാലയം. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്വദേശികളെ മാത്രമേ നിതാഖാത്ത് പദ്ധതിയില്‍ സൗദി ജീവനക്കാരായി പരിഗണിക്കുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.

നിതാഖാത്ത് പദ്ധതിയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് നിയമിക്കുന്ന സൗദി പൗരന്‍മാരുടെ പ്രായത്തില്‍ വിട്ട് വീഴ്ച അനുവദിക്കില്ലെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്വദേശി അനുപാതത്തില്‍ ഉല്‍പ്പെടുന്നതിന് പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്വദേശികളെ തന്നെ നിയമിച്ചിരിക്കണം. അല്ലാത്ത നിയമനങ്ങള്‍ നിതാഖാത്ത് പരിധിയില്‍ ഉള്‍പ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശ തൊഴിലാളികളുടെ തൊഴിലിടം സ്‌പോണ്‍സര്‍ക്ക് കിഴിലുള്ളതായിരിക്കണം. സ്‌പോണ്‍സര്‍ മാറി തൊഴിലെടുക്കുന്നത് നിയമ ലംഘനമാണെന്നും ഇത്തരം ലംഘനങ്ങള്‍ക്ക് കടുത്ത പിഴയും നാട് കടത്തലുമായിരിക്കും ശിക്ഷയെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. തൊഴിലാളിക്ക് തൊഴിലിടത്തിന് അനുസരിച്ച് സ്‌പോണ്‍സര്‍ഷിപ്പ് മാറാനുള്ള സാഹചര്യം നിലവിലുണ്ട്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്നവര്‍ അജീര്‍ പ്ലാറ്റഫോം വഴി കരാറിലേര്‍പ്പെടുകയാണ് വേണ്ടതെന്നും മന്ത്രാലയം വിശദീകരിച്ചു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News