മീഡിയാവൺ സൂപ്പർകപ്പ് അൽഹസ്സ എഡിഷൻ നാളെ

ഹിഫക്ക് കീഴിലുള്ള എട്ട് ടീമുകൾ ടൂർണ്ണമെന്റിൽ ഏറ്റുമുട്ടും

Update: 2024-05-29 17:08 GMT
Advertising

റിയാദ്: സൗദി അറേബ്യയിലെ അൽഹസ്സയിൽ മീഡിയാവൺ സംഘടിപ്പിക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളുടെ ട്രോഫി ലോഞ്ചിംഗും ഫിക്സ്ചർ പ്രകാശനവും സംഘടിപ്പിച്ചു. ബിസിനസ് സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. അൽഹസ്സയിൽ ആദ്യമായി സംഘടിപ്പിക്കുന്ന മാസ മീഡിയാവൺ സൂപ്പർകപ്പ് മത്സരത്തിന് നാളെ ഹുഫൂഫ് അബ്ത്താൽ സ്റ്റേഡിയത്തിൽ തുടക്കമാകും.

വ്യാഴാഴ്ച രാത്രി ഹുഫൂഫ് അബ്ത്താൽ സ്റ്റേഡിയത്തിൽ വർണാഭമായ ചടങ്ങുകളോടെയാണ് മാസ മീഡിയാവൺ സൂപ്പർ കപ്പിന് തുടക്കമാകുക. അൽഹസ്സ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനു കീഴിലുള്ള എട്ട് ടീമുകൾ മേളയിൽ ഏറ്റുമുട്ടും. പ്രവാസത്തിലെ തിരക്കുകൾക്കിടയിലും കാൽപന്ത് കളിയെ നെഞ്ചോട് ചേർത്ത അൽഹസ്സയിലെ ഫുട്ബോൾ പ്രേമികൾക്ക് മറക്കാനാകാത്ത രാവ് സമ്മാനിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ പറഞ്ഞു. ടൂർണ്ണമെന്റിന്റെ മുന്നോടിയായി ട്രോഫി ലോഞ്ചിംഗും ഫിക്സചർ പ്രകാശനവും വര്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു.

മാസ ഗ്രൂപ്പ് സി.ഇ.ഒ വിന്നേഴ്സ് കപ്പിന്റെ പ്രകാശനവും മാർക്ക് ആന്റ് സേവ് മാർക്കറ്റിംഗ് കോഡിനേറ്റർ ദുൽഫിക്കർ റണ്ണേഴ്സ് ട്രോഫിയും പ്രകാശനം ചെയ്തു. മൈക്രോ ഡിജിറ്റൽ പ്രതിനിധി ഷഫീഖ്, ഗോൾഡൺ മെസ്സേജ് സ്വീറ്റ് എം.ഡി അഷ്‌റഫ്, സമ റെസ്റ്റോറന്റ് മാനേജിംഗ് പാർടണർ റെനീഫ്, ഹിഫ പ്രതിനിധികളായ നാസർ മദനി, ഗഫൂർ, ഷിബു എന്നിവർ ചേർന്ന് ഫിക്സ്ചർ പ്രകാശനം നിർവ്വഹിച്ചു. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരായ ഉമർ കോട്ടയിൽ, ഹാരിസ് എന്നിവർ സംസാരിച്ചു. അനസ് മാള, ഷറഫു, മുഷ്താഖ് പറമ്പിൽ പീടിക, ഷെഫിൻ, ആദിൽ, നിസാം എന്നിവർ നേതൃത്വം നൽകി.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News