സൗദി അറേബ്യയിൽ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തി

കിഴക്കൻ പ്രവിശ്യയിലും റുബുഹുൽഖാലിയിലുമാണ് പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്.

Update: 2024-07-02 19:19 GMT
Editor : Thameem CP | By : Web Desk
Advertising

റിയാദ് സൗദി അറേബ്യയിൽ പുതിയ എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തി. കിഴക്കൻ പ്രവിശ്യയിലും റുബുഹുൽഖാലിയിലുമാണ് പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയത്. ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ നടത്തിയ പര്യവേഷണത്തിലാണ് എണ്ണ വാതക ശേഖരങ്ങൾ കണ്ടെത്തിയത്.

പുതുതായി എണ്ണ ശേഖരങ്ങൾ കണ്ടെത്തിയതായി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ അൽസൗദ് രാജകുമാരനാണ് വ്യക്തമാക്കിയത്. കിഴക്കൻ പ്രവിശ്യയിലും എംപ്റ്റി ക്വാർട്ടർ അഥവാ റുബുഹുൽഖാലി പ്രദേശത്തുമാണ് പുതിയ ശേഖരങ്ങൾ സ്ഥിതി ചെയ്യുന്നത്. രണ്ട് പ്രകൃതി വാതക പാടങ്ങളും ഒരു ലൈറ്റ് ഓയിൽ റിസർവോയറുമാണ് സൗദി അരംാകോയുടെ പര്യവേഷണത്തിൽ കണ്ടെത്തിയത്. അൽലാദം, അൽഫാറൂഖ്, അൽജഹാഖ്, അൽഖത്തൂഫ് പാടങ്ങളാണ് ഇവയിൽ പ്രധാനപ്പെട്ടവ. പ്രതിദിനം പതിനായിരം മുതൽ ലക്ഷകണക്കിന് ബാരൽ ഉൽപാദനശേഷിയുള്ളവയാണ് പുതിയ എണ്ണ പാടങ്ങൾ.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News