ഇലക്ട്രോണിക് ഡോക്യുമെൻ്റില്ലാതെ സർവീസ് പാടില്ല; വിദേശ ട്രക്കുകൾക്കുള്ള നിബന്ധന കടുപ്പിച്ച് സൗദി

രാജ്യത്തിനകത്ത് പ്രാദേശിക ചരക്ക് നീക്കത്തിലേർപ്പെടുന്നതിനുള്ള വിലക്കും കർശനമായി പാലിച്ചിരിക്കണമെന്ന് സൗദി ഗതാഗത മന്ത്രാലയം

Update: 2024-09-25 17:51 GMT
Advertising

ദമ്മാം: സൗദിയിൽ ചരക്ക് ഗതാഗത മേഖലയിൽ വിദേശ ട്രക്കുകൾക്ക് പ്രവർത്തിക്കാനുള്ള നിബന്ധനകൾ കടുപ്പിച്ച് ഗതാഗത മന്ത്രാലയം. ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ട്രാൻസ്‌പോർട്ട് ഡോക്യുമെൻറ് നേടാതെ സർവീസ് അനുവദിക്കില്ല. രാജ്യത്തിനകത്ത് പ്രാദേശിക ചരക്ക് നീക്കത്തിലേർപ്പെടുന്നതിനുള്ള വിലക്കും കർശനമായി പാലിച്ചിരിക്കണം.

രാജ്യത്തേക്ക് ചരക്കുകളുമായെത്തുന്ന വിദേശ ട്രക്കുകളുടെ സർവീസുകൾക്ക് നിബന്ധനകൾ കർശനമാക്കി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി. വിദേശ ട്രക്കുകൾ നാല് നിബന്ധനകൾ കർശനമായി പാലിച്ചിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം വഴി അനുവദിക്കുന്ന ഇലക്ട്രോണിക് ട്രാൻസ്‌പോർട്ട് ഡോക്യുമെൻറ് ഉണ്ടായിരിക്കുക എന്നതാണ് ഇവയിൽ പ്രധാനപ്പെട്ടവ.

രാജ്യത്തെ ഏത് നഗരത്തിലേക്കാണ് ചരക്കുമായ വന്നത് ആ നഗരത്തിൽ നിന്നോ അല്ലെങ്കിൽ കടന്ന് പോകുന്ന വഴിയിലുള്ള മറ്റ് ഏതങ്കിലും നഗരത്തിൽ നിന്നോ മാത്രമേ ചരക്കുമായി തിരിച്ചു പോകാൻ അനുവദിക്കുകയുള്ളു. രാജ്യത്തിനകത്ത് നഗരങ്ങൾക്കിടയിൽ ചരക്ക് നീക്കത്തിന് കരാറിൽ ഏർപ്പെടാൻ പാടില്ല. ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ രാജ്യാതിർത്തി പിന്നിടുന്നതിന് മുമ്പായി അടക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News