ഒ.ഐ.സി.സി പി.എം നജീബ് മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു
മെയ് 31ന് ദമ്മാമിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും
ദമ്മാം: ഒ.ഐ.സി.സി ദമ്മാം കോഴിക്കോട് ജില്ലാ കമ്മിറ്റി ഈ വർഷത്തെ പി.എം നജീബ് മെമ്മോറിയൽ അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. ഒ.ഐ.സി.സി സ്ഥാപക നേതാക്കളിലൊരാളായ അന്തരിച്ച പി.എം നജീബിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന്റെ മൂന്നാം പതിപ്പ് നാല് മേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങൾക്ക് സമ്മാനിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാഷ്ട്രീയ, വിദ്യഭ്യാസ, ജീവകാരുണ്യ, കായിക മേഖലയിൽ നിന്നും അഞ്ചു പേർക്ക് ഇത്തവണ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഒ.ഐ.സി.സി നാഷണൽ പ്രസിഡന്റ് ബിജു കല്ലുമലയെ രാഷ്ട്രീയ മേഖലയിൽ നിന്നും, വിദ്യഭ്യാസ മേഖലയിൽ നിന്നും ദമ്മാം ഇന്ത്യൻ സ്‌കൂളിലെ അധ്യാപികമാരായ ഗായത്രി ദേവി ഉദയൻ, ഗീത മധുസൂദനൻ എന്നിവരും, ജിവകാരുണ്യ രംഗത്ത് നിന്നും മഞ്ജു മണിക്കുട്ടനെയും, കായിക മേഖലയിൽ നിന്ന് ഫുട്ബോൾ താരം സാദിഖിനെയും തെരഞ്ഞെടുത്തു.
മെയ് 31ന് ദമ്മാമിൽ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഭാരവാഹികളായ അസ്ലം ഫറോക്ക്, ഷാരി ജോൺ, സലീം ഒളവണ്ണ, ഷംസു കൊല്ലം, സക്കീർ പറമ്പിൽ, മധുസൂദനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.