സൗദി മാരിടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു
രാജ്യത്തെ ഏറ്റവും വലിയ ആഗോള ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് പരിപാടിയായാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്
ദമാം: സൗദി അറേബ്യ അന്താരാഷ്ട്ര മാരിടൈം കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. സൗദിയിലെയും ജി.സി.സി യിലെയും ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് മേഖലയില്‍ ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ അവസാന വാരം ദമാമില്‍ വെച്ചാണ് സമ്മിറ്റ് നടക്കുക.
രാജ്യത്തെ ഏറ്റവും വലിയ ആഗോള ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് പരിപാടിയായാണ് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നത്. സൗദി മാരിടൈ കോണ്‍ഗ്രസ് എന്ന പേരിലാണ് ഇവന്റ്. സൗദിയിലെയും ജി.സി.സിയിലെയും ഷിപ്പിംഗ് ലോജിസ്റ്റിക്‌സ് വ്യവസായത്തില്‍ ഡിജിറ്റല്‍ വിപ്ലവം ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പരിപാടി. സെപ്തംബര്‍ 28 29 തിയ്യതികളിലായി ദമ്മാമില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുക.
അന്താരാഷ്ട്ര തലത്തിലുള്ള അന്‍പതിലധികം കമ്പനികള്‍ പ്രദര്‍ശനത്തിന്റെ ഭാഗമാകും. കമ്പനികള്‍ക്ക് അവരുടെ ഏറ്റവും അത്യധുനികമായ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ മേളയില്‍ അവസരമുണ്ടാകുമെന്ന് എസ്.എം.സി അതികൃതര്‍ വ്യക്തമാക്കി. സൗദി അടുത്തിടെ ലോജിസ്റ്റിക്‌സ് മേഖലയില്‍ വന്‍ നിക്ഷേപങ്ങളും പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.