സൗദിയെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിൽ; ധനമന്ത്രി
രാജ്യത്തേക്ക് വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് എഴുന്നൂറ് ബില്യണ്‍ റിയാല്‍ ഇതിനകം ചിലവഴിച്ചു
ദമാം: സൗദി അറേബ്യ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള പദ്ധതികള്‍ അന്തിമ ഘട്ടത്തിലെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തേക്ക് വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിന് എഴുന്നൂറ് ബില്യണ്‍ റിയാല്‍ ഇതിനകം ചിലവഴിച്ചു. എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാനിക്ക് ലോകോത്തര നിക്ഷേപ സാധ്യതകളെ ആര്‍ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
സൗദി അറേബ്യ ലോകത്തിലെ നിക്ഷേപ സാധ്യതയുള്ള മുന്‍നിര രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടിയാതായി അടുത്തിടെ പുറത്ത് വന്ന പഠനങ്ങള്‍ പറയുന്നുണ്ട്. രാജ്യത്തെ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റാനും നിക്ഷേപവും തൊഴിലവസരങ്ങളും വര്‍ധിപ്പിക്കാനുമായി രാജ്യം ഇതിനകം 700 ബില്യണ്‍ റിയാല്‍ ചിലവഴിച്ചതായി ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞു. ഈ വര്‍ഷാവസാനത്തോടെ രാജ്യത്തിന്റെ ജി.ഡി.പി 7.6 ശതമാനത്തിലെത്തുമെന്നും മന്ത്രി പറഞ്ഞു.
റിയാദില്‍ നടന്ന യൂറോമണി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചനിരക്ക് 5.4 ആയി ഉയര്‍ന്നു. 2030ഓടെ കൂടുതല്‍ നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയും. ഇത് വഴി വിഷന്‍ പദ്ധതിയുടെ ലക്ഷ്യപൂര്‍ത്തീകരണം സാധ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.