പ്രവാസി ചാമ്പ്യൻസ് ട്രോഫി: ഇന്ന് ഫൈനൽ
പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയാണ് ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്
Update: 2024-12-27 09:40 GMT
ജിദ്ദ : ജിദ്ദയിലെ വസീരിയ തആവുൻ സ്റ്റേഡിയത്തിൽ നടന്നുവരുന്ന 'പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഫുട്‌ബോൾ മത്സരങ്ങളുടെ ഫൈനലുകൾ ഇന്ന് നടക്കും. വൈകീട്ട് ഏഴുമണിക്ക് നടക്കുന്ന വെറ്ററൻസ് മത്സരത്തിൽ, ജിദ്ദ ഫ്രൈഡേ എഫ്.സി, സമാ യുണൈറ്റഡിനെ നേരിടും. തുടർന്ന് നടക്കുന്ന ജൂനിയർ ഫൈനൽ മത്സരത്തിൽ എട്ടു മണിക്ക് സ്‌പോർട്ടിംഗ് യുണൈറ്റഡ് ജിദ്ദ, അംലാക് ആരോ ടാലൻറ് ടീൻസുമായി മാറ്റുരക്കും.
രാത്രി ഒൻപത് മണിക്ക് നടക്കുന്ന സീനിയർ ഡിവിഷൻ ഫൈനൽ മത്സരത്തിൽ, അബീർ ഡെക്‌സോ പാക്ക് ബ്ലാസ്റ്റേഴ്സ് എഫ്.സി, ചാംസ് സാബിൻ എഫ്.സിയുമായി കൊമ്പുകോർക്കും. പ്രവാസി വെൽഫെയർ പത്താം വാർഷികത്തോടനുബന്ധിച്ച് വെസ്റ്റേൺ പ്രോവിൻസ് കമ്മറ്റിയാണ് 'അബീർ എക്‌സ്പ്രസ് പ്രവാസി ചാമ്പ്യൻസ് ട്രോഫി' ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.