വിലവർധന; സൗദിയിലെ കടകളിൽ പരിശോധന ശക്തമാക്കി

നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു...

Update: 2022-09-03 17:55 GMT
Editor : banuisahak | By : Web Desk
Advertising

ജിദ്ദ: സൗദിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർധന തടയാൻ കടകളിൽ പരിശോധന ശക്തമാക്കി. ഒരാഴ്ചക്കിടെ ഒരു ലക്ഷത്തോളം ഉൽപ്പന്നങ്ങളുടെ വിലകൾ നിരീക്ഷിച്ചു. നിയമ ലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു...

നിത്യോപയോഗ സാധനങ്ങളുടെ വിലവർധന നിരീക്ഷിക്കുന്നതിന് ശക്തമായ പരിശോധനയാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിൽ സൌദിയിലൂടനീളം നടന്ന് വരുന്നത്. വില വർധന നിരീക്ഷിക്കുന്നതിനോടൊപ്പം, അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും, പൂഴ്ത്തിവെപ്പ് തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. ഒരാഴ്ചക്കിടെ വിവിധ പ്രവശ്യകളിലായി 3846 പരിശോധനകളാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിൽ നടന്നത്. ഇത് വഴി 99,600 ഓളം ഉൽപ്പന്നങ്ങളുടെ വിലകൾ നിരീക്ഷിക്കുകയും അവയുടെ ലഭ്യത ഉറപ്പ് വരുത്തുകയും ചെയ്തു.

അവശ്യവസ്തുക്കളുടെ ബദൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയും പരിശോധിക്കുന്നുണ്ട്. വിപണിയിൽ സ്വതന്ത്ര മത്സരം സൃഷ്ടിക്കുുന്നതിന് വേണ്ടിയാണിത്. 266 നിത്യോപയോഗ വസ്തുക്കളുടെ വിലകൾ ഇലക്‌ട്രോണിക് സംവിധാനം വഴി നിരീക്ഷിക്കാൻ മന്ത്രാലയത്തിന് സാധിക്കും. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ തൽക്ഷണം നടപടികൾ സ്വീകരിക്കും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് നിയമ ലംഘനം കണ്ടെത്തിയാൽ 1900 എന്ന നമ്പറിലോ, വാണിജ്യ മന്ത്രാലം പുറത്തിറക്കിയ മൊബൈൽ ആപ്പ് വഴിയോ അറിയിക്കണെന്ന് മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News